മാനന്തവാടി നഗരസഭ മെഗാ ടെണ്ടർ ഓപ്പൺ ചെയ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ 2021-2022 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നഗര സഭയിൽ മെഗാ ടെണ്ടർ 140 പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. കൃത്യമായ ഷെഡ്യൂൾ വെച്ച് കൊണ്ട് പ്രവൃർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് നടത്തിയത്. ഡിസംബർ ആദ്യവാരത്തോടെ 36 ഡിവിഷനുകളിലും വിവിധ പ്രവൃർത്തികൾക്ക് തുടക്കം കുറിക്കും. 4 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ടെണ്ടറിൽ ഉൾകൊള്ളിച്ചത്.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്ജിൻ്റെ അധ്യക്ഷതയിലാണ് ടെണ്ടർ നടപടികൾക്ക് നേതൃത്വം നൽകിയത്. നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, പി.വി.എസ്.മൂസ, ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി, വി.യു.ജോയി, രാമചന്ദ്രൻ.ജി, എം.നാരായണൻ, സിനി ബാബു. എ.ഇ – ഷിനോജ് സി.വി, ഓവർസിയർമാര ഷാജി ടി.കെ, ആതിര.എൻ, ക്ലർക്ക് തോമസ് എന്നിവർ പങ്കെടുത്തു.



Leave a Reply