അഖില വയനാട് ക്വിസ്സ് മൽസരം നടത്തി

മാനന്തവാടി:നഗരസഭയുടെ നേതൃത്യത്തിൽ നടത്തിയ .
217-ാമത് പഴശ്ശി അനുസ്മരണ പരിപാടികളുടെ ഭാഗമായി മാനന്തവാടി പഴശ്ശി രാജാ സ്മാരക ഗ്രന്ഥാലയം അഖില വയനാട് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധി ആളുകൾ പങ്കെടുത്ത മൽസരത്തിൽ തൃശ്ശിലേരി ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി അക്സ വി. ഒന്നാം സ്ഥാനവും, വെള്ളമുണ്ട ഏ. യു.പി സ്കൂൾ വിദ്യാർത്ഥി വൈഭവ് വി.പ്രദീപ് രണ്ടാം സ്ഥാനവും, മാനന്തവാടിയിലെ കള്ളുഷാപ്പു ജീവനക്കാരൻ ശ്രീനിവാസൻ മൂന്നാം സ്ഥാനവും, അഞ്ചുകുന്ന് സ്വദേശി ഋഷികേശ് നാലാം സ്ഥാനവും നേടി. ഗ്രന്ഥശാലാ പ്രസിഡണ്ട് ശ്രീമതി ഷബിത കെ. മൽസരം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം സെക്രട്ടറി അരുൺ. ഇ.വി. അക്കാദമിക് കമ്മറ്റി അംഗങ്ങളായ സന്തോഷ്.കെ, ഷാജൻ ജോസ്, പ്രസാദ് വി.കെ, ഷിനോജ്. വി.പി,. മിഥുൻ മുരളി ,ജിതിൻ എം..സി തുടങ്ങിയവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.



Leave a Reply