April 29, 2024

ബി.പി.സി.മുഹമ്മദലിയെ അലിഫ് ക്ലബ്ബ് ആദരിച്ചു

0
Img 20211129 190354.jpg
മാനന്തവാടി:കോവിഡ് കാലത്തെ മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തിനും ലോക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ
നേതൃത്വം നല്കിയ ബി.പി.സി. മുഹമ്മദലിക്ക് അലിഫ് ക്ലബ്ബിൻ്റെ ആദരവ്. മെമെൻ്റോ നഗരസഭ വിദ്യാഭ്യാസ ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ നല്കി. വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ്ബ് കൺവീനർ
സുബൈർ എൻ.പി,
സൗഹൃദ ക്ലബ്ബ് ജില്ല കോഡിനേറ്റർ സനിൽ, എന്നിവർ സംസാരിച്ചു.
സ്കൂൾ അടഞ്ഞ് കിടന്ന
ലോക് ഡൗൺ കാലത്ത്
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ നേതൃത്വം നല്കിയ മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദലിയെ
വഞ്ഞോട് എ.യു.പി.സ്കൂൾ അലിഫ് ക്ലബ്ബ് ആദരിച്ചു. വയനാട്ടിലെ കോളനികളിലും മറ്റും സമയബന്ധിത അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ
മാതൃക പരമായ നേതൃത്വമാണ് മാനന്തവാടി
ബി.ആർ.സി. നല്കിയത്.സംസ്ഥാനത്തെഓൺലൈൻ പഠന നേട്ടത്തിൽ ഒന്നാമതെത്തിക്കാൻ സഹായകമായത് മാനന്തവാടി ബ്ലോക്കിൻ്റെ വിദ്യാഭ്യാസ പ്രവർത്തന മികവാണ്. കുട്ടികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ മുഹമ്മദലി മുന്നിൽ നിന്നു. അലിഫ് ക്ലബ്ബിൻ്റെ ആദരവ് മെമെൻ്റൊ മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ നല്കി. അലിഫ് ക്ലബ്ബ് കൺവീനർ സുബൈർ.എൻ.പി.
സൗഹൃദ ക്ലബ്ബ് ജില്ല കോഡിനേറ്റർ സിമിൽ
എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *