May 11, 2024

ഇടനാടൻ ചെട്ടി സമുദായത്തിന്റെ ദൈവപ്പുര ക്കുള്ളിലെ 200 – വർഷം പഴക്കമുള്ള പ്രതിമകളിന്നും നില നിൽക്കുന്നു

0
Img 20220130 103240.jpg
റിപ്പോർട്ട് ദീപാ  ഷാജി.
1500 –  വർഷം മുമ്പ് മംഗലാപുരം – ഇടനാടൻ കോട്ടയിൽ നിന്നും വന്ന ഇടനാടൻ ചെട്ടി സമുദായത്തിന്റെ ദൈവപ്പുരക്കുള്ളിലുള്ള രണ്ട് പ്രതിമകളാണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ .
 മാനന്തവാടി, കാട്ടിക്കുളം രണ്ടാം ഗെയ്റ്റിനടുത്തുള്ള വാകേരിയാണ് ദൈവപ്പുര ക്കുള്ളിൽ പുരാതന കാലത്തുള്ള രണ്ട്  പ്രതിമകൾ നില നിൽക്കുന്നത്.
പ്രതിമകൾ പറയുന്നു   ഐതിഹ്യത്തിൻ്റെ ചരിത്ര സ്മരണകൾ.
പണ്ട് മാനന്തവാടിയിൽ ഭക്ഷ്യധാന്യങ്ങൾ കിട്ടാൻ തലശ്ശേരിയിൽ പോയി തലച്ചുമടായി കൊണ്ടുവരണമായിരുന്നു.
ഇങ്ങനെ 
ഭക്ഷ്യധാന്യവുമായി തിരികെ വീട്ടിൽ വന്ന ഇടനാടൻ കാരണവർ കാണുന്നത് തന്റെ പശുവിനെ നരി പിടിച്ചു കൊന്ന് ഭക്ഷിക്കുന്നതാണ്.
 ഇത് കണ്ട് സങ്കടം സഹിക്കാനാവാതെ കാരണവർ കുന്തം കൊണ്ട് നരിയെ കുത്തി കൊല്ലുന്നതിനിടയിൽ  നരിയുടെ തിരിച്ചുള്ള ആക്രമണത്തിൽ കാരണവരും മരിച്ചതിന്റെ ഓർമ്മ നിലനിർത്താൻ പണിതതാണ് ഒരു പ്രതിമ.
R1qqu
 അതുപോലെതന്നെ  ആനയുടെ അടുത്ത് പന്തം  കൊണ്ടു നിൽക്കുന്ന  ഇടനാടൻ കാരണവരുടെ ഓർമ്മ പുതുക്കുന്ന മറ്റൊരു പ്രതിമയും ഇവിടെ കാണാം .
 അത്, ആന കൃഷി നശിപ്പിക്കാൻ പാടത്ത് ഇറങ്ങുമ്പോൾ പന്തം കത്തിച്ച് കാരണവർ ആനയെ ഓടിക്കുന്നതിന്റെ പ്രതീകമാണിത്.
 കാലത്തിന്റെ പ്രയാണത്തിൽ ഈ രണ്ട് പ്രതിമകളും ഉൾക്കൊള്ളുന്ന രീതിയിൽ ദൈവപ്പുര നിർമ്മിച്ച് 
ഗദ്യയും, പ്രാർത്ഥനയും, ദീപം തെളിയിക്കലും പത്ത് വർഷം മുമ്പുവരെ നടന്നിരുന്നതിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്.
 ഇന്ന് ചില വിനോദസഞ്ചാരികളെ ങ്കിലും ഈ പ്രതിമകൾ കാണുന്നതിനായി ഇവിടെ എത്തിച്ചേരുന്നുണ്ട്.
മുഗങ്ങളിൽ നിന്നും കാത്ത് പരിപാലിക്കാൻ സ്ഥാപിച്ച
ഈ പ്രതിമകൾ ഇന്നും നിറവോടെ ഇവിടെ സംരംക്ഷിച്ച് പോരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *