May 11, 2024

എൻസിപി വയനാട് ജില്ലാ കമ്മിറ്റി എഴുപത്തിയഞ്ചാം ഗാന്ധിജി രക്തസാക്ഷി ദിനം അനുസ്മരിച്ചു

0
Img 20220130 123308.jpg
 
 കൽപ്പറ്റ : ഗാന്ധിജി അനുസ്മരണ യോഗം  ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട , അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും   പ്രവാചകനായ ഗാന്ധിജിയെ  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും   നീക്കം ചെയ്യുവാനും  നാഥുറാം വിനായക് ഗോഡ്സെയെ ചരിത്ര പുരുഷനായി അവരോധിക്കാനുമുള്ള നീക്കം രാജ്യത്ത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഗാന്ധിജിയെ സ്നേഹിക്കുന്ന  ഗാന്ധിയിസത്തിൽ വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരനും  അത് അംഗീകരിക്കാനാകില്ലെന്നും കേരളത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമത്വത്തിന്റെയും പ്രതീകമായ  മഹാബലിയെ സ്വീകരിക്കുന്ന ഓണം ആഘോഷം  തിരസ്കരിച്ച് വാമനന്റെ ആഗമനം ആഘോഷിക്കുന്നത് പോലെയാണിതെന്നും ഇങ്ങനെയുള്ള വർക്കെതിരെ  ജനങ്ങൾ  കരുതിയിരിക്കണമെന്നും ഗാന്ധിയൻ മാർഗത്തിലൂടെ അവർക്കെതിരെ പോരാടണമെന്നും അനുസ്മരണ സമ്മേളനത്തിൽ  എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ  അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സിഎം ശിവരാമൻ  ഗാന്ധി സ്മൃതി സന്ദേശം  നടത്തി, ഗാന്ധിജിയുടെ ജീവിതം എന്നും ലോകത്തിന് മാതൃകയാക്കാവുന്നതാണ് എന്നും, ഗാന്ധിസം ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണെന്നും ഇത് സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും ലോകത്തെ നിലനിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികരേയും സ്വാതന്ത്ര്യം നേടിയെടുക്കുവാൻ വേണ്ടി ജീവിത സമർപ്പണം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളേയും യോഗത്തിൽ അനുസ്മരിച്ചു.  ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്  എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറിമാരായ ,വന്ദന ഷാജു, കെ ബി പ്രേമാനന്ദൻ , അനുപ് ജോജോ, മൈനോറിറ്റി വിഭാഗം ജില്ലാu പ്രസിഡന്റ്  കെ മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് എ പി
 ഷാബു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് സി  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *