ഇന്ന് അത്തം : ഓണാഘോഷങ്ങളെ വരവേൽക്കാൻ മലയാളി ഒരുങ്ങി കഴിഞ്ഞു

കൽപ്പറ്റ : പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. അത്തം പിറന്നതോടെ മലയാളി ഇനി ഓണത്തിരക്കിലേക്ക് .
കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ഈ ഓണക്കാലം
കെങ്കേമമാകും. പൂവിപണി വീണ്ടും സജീവമായി. പതിവ് പോലെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കള്‍ തന്നെയാണ് ഇത്തവണയും മലയാളി കൂടുതല്‍ ആശ്രയിക്കുന്നത്. അത്തം പിറന്ന് പത്താം നാള്‍ തിരുവോണമാണ്.
പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു.വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം . പത്തുദിവസം മുറ്റത്തൊരുക്കുന്ന പൂക്കളം… ആദ്യ മൂന്നുനാള്‍ തുമ്പപ്പൂ മാത്രം. ദിവസം ചെല്ലുംതോറും പൂക്കളം വികസിക്കും. ഉത്രാടത്തിന് പരമാവധി വലുപ്പമാകും. പരമ്പരാഗത രീതിപ്രകാരം അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് ഇട്ട് അലങ്കരിക്കുകയാണ് പഴയ കാല പൈതൃകം.
പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളമൊരുക്കാന്‍ വിവിധതരം പൂക്കളും ഉപയോഗിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ എട്ടിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്.
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി . ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും .
വീട്ടുമുറ്റത്തെ നാട്ടു് പൂക്കൾ ഓര്‍മ്മകൾ മാത്രമായി.
ഓണത്തിന് ആശ്രയം ഇന്ന് അന്യനാട്ടിലുള്ള പൂക്കളം മാത്രമാണ്. ജമന്തിയും മല്ലിയും ചെണ്ടുമല്ലിയുമൊക്കെ വഴിയോര കച്ചവടങ്ങൾ ഒരുങ്ങി. അത്തം പത്തിന് പൊന്നോണത്തെ വരവേല്ക്കാൻ
ആഹ്ലാദത്തോടെ കാത്തിരിക്കയാണ് മലയാളി.



Leave a Reply