April 30, 2024

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

0
 
പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്‌സുകൾ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും.
കമ്പ്യൂട്ടർ ഒ ലെവൽ സോഫ്റ്റ്‌വെയർ കോഴ്‌സിൽ 18 നും 30നും ഇടയിൽ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തതുമായവർക്ക് ചേരാം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സിലേക്ക് 18നും 30നും ഇടയിൽ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതോ അല്ലെങ്കിൽ പത്താം ക്ലാസ്സും ഐ.ടി.ഐ (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് കമ്പ്യൂട്ടർ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംങ്) യും പാസ്സായതും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവതുമായവർക്ക് ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദമായ ബയോഡേറ്റയും എസ്.എസ്.എൽ.സി, പ്ലസ് ടു/ഐ.ടി.ഐ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, മ്യൂസിക് കോളേജിന് പുറക്‌വശം, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ  cgctvmkerala@gmail.com  എന്ന ഇമെയിലിലോ അയക്കണം. ഫോൺ: 0471 2332113/ 8304009409.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *