April 26, 2024

സീതി സാഹിബ് അക്കാദമിയ യൂത്ത് ലീഗ് പാഠശാലകൾക്ക് ജില്ലയിൽ തുടക്കമായി

0
Img 20220802 Wa00062.jpg

പൊഴുതന : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമി പഠന ശാലകൾക്ക് വയനാട് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൊഴുതന പഞ്ചായത്തിലെ ആറാംമൈലിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ പി
അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ ഭരണഘടനയും ബഹുസ്വരതയും ഫാസിസ്റ്റ് ഭരണകൂടം തകർക്കാൻ ശ്രമിക്കുന്ന സമയത്ത് ചരിത്രബോധമുള്ള യുവതലമുറയുടെ പ്രതിരോധം അനിവാര്യമാണെന്നുംമതനിരാസ സമൂഹത്തിനായി മാർക്സിസം നടത്തുന്ന പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് ദാർശനികമായി നേരിടാനും തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളെ പ്രതിരോധിക്കാനും യുവതലമുറ തയ്യാറാവണമെന്നും യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാൻ അഭിപ്രായപ്പെട്ടു.സി.ടി ഹുനൈസ് അഭിമാനകരമായ അസ്തിത്വവും ഹഖീം വി.പി സി വിദ്യഭ്യാവവും ക്ലാസ് എടുത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ് ,ജനറൽ സെക്രട്ടറി സി.കെ ആരിഫ്, പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് സി.ടി മൊയ്തീൻ സെക്രട്ടറി നൗഷാദ് കെ.യു എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഷീദ് ബാബു സ്വാഗതവും ട്രഷറർ സിദ്ധീഖ് റ്റി നന്ദിയും പറഞ്ഞു.
 സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ എ.പി മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, സി.എച്ച് ഫസൽ, മണ്ഡലം ഭാരവാഹികളായ സി.ശിഹാബ്,സലിം, റിയാസ് കല്ലു വയൽ ജില്ലാ ലീഗ് പ്രവർത്തക സമിതി അംഗം കാതിരി നാസർ, ഹനീഫ.ടി, മൊയ്തീൻ കുട്ടി എ.കെ, നൗഷാദ് കെ, ഉമ്മർ കെ എന്നിവർ പങ്കെടുത്തു.
മുസ്ലിംലീഗ് രാഷ്ട്രീയത്തിൻ്റെ ദർശന വികാസത്തിനും അവകാശ നേട്ടങ്ങൾക്കും നന്ദികുറിച്ച സീതീ സാഹിബിൻ്റെ നാമധേയത്തിലുള്ള സീതീ സാഹിബ് അക്കാദമിയ പാഠശാലയിൽ മുസ്ലിംലീഗ് നാൾവഴികൾ, വർത്തമാന പ്രസക്തി, നൂന പക്ഷ രാഷ്ട്രീയത്തിലെ വിവിധ ഗതി ചരിത്ര ഭാവികൾ, വർത്തമാനങ്ങൾ, അവകാശ പോരാട്ടങ്ങളുടെ ചരിത്രങ്ങൾ, വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾ, ഇതര പ്രത്യയശാസ്ത്രങ്ങളെ കുറിച്ചുള്ള അവഭോതങ്ങൾ മുതലായവയാണ് പഠിപ്പിക്കുന്നത്. 18 വയസ്സു മുതൽ 40വരെയുള്ള പ്രവർത്തകർക്കായി പഞ്ചായത്തുതലങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒരു യൂണിറ്റിന് 50 പേരാണ് പഠിതാക്കൾ . മാസത്തിൽ രണ്ടു മണിക്കൂർ വീതം ആറുമാസംകൊണ്ട് 12 മണിക്കൂറാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. പഠിതാക്കൾക്ക് സർട്ടിഫിക്കറ്റും നൽകും. ക്ലാസ് നൽകുന്നതിനായി ജില്ലയിൽ ഫാക്കൽറ്റി രൂപീകരിക്കുക. ഇവർക്ക്
 സംസ്ഥാന കമ്മിറ്റി
  പരിശീലനവും നൽകി .ജില്ലയിൽ 1700 ലധികം രജിസ്ട്രേഷനാണ് സീതീ സാഹിബ് അക്കാദമിയിൽ ചെയ്തിട്ടുള്ളത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *