May 2, 2024

ബ്രഹ്മഗിരി നവംബർ മുതൽ കർഷകരിൽ നിന്ന് കാപ്പി സ്വീകരിച്ചു തുടങ്ങും: മാര്‍ക്കറ്റ് സ്റ്റഡി – ബിസിനസ്സ് പ്ലാന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു.

0
Img 20191101 Wa0360.jpg
കൽപ്പറ്റ:.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മലബാര്‍ കോഫി പദ്ധതിയുടെ ഭാഗമായി കോഫി ബോര്‍ഡ് തയ്യാറാക്കിയ ബ്രഹ്മഗിരി വയനാട് കോഫി പദ്ധതിയുടെ മാര്‍ക്കറ്റ് സ്റ്റഡി – ബിസിനസ്സ് പ്ലാന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു.വയനാടിന്റെ കാർഷിക ഭാവിക്ക് ഏറെ ഗുണകരമാവുന്ന തരത്തിൽ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമാണ് എട്ട് മാസം കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് എന്ന് 
കോഫി ബോര്‍ഡ് ക്വാളിറ്റി , മാര്‍ക്കറ്റ് റിസര്‍ച്ച് ഡിവിഷന്‍ തലവന്‍ ഡോ. ബി.ജെ. അശ്വിനികുമാര്‍ കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒരു കോടി രൂപ ചിലവിൽ 
 ഹോപ്കോയുമായി സഹകരിച്ചാണ് വയനാട് കോഫി പദ്ധതി നടപ്പാക്കുന്നത്. ഹോപ്കോയുടെ പനമരത്തെ കാമ്പസില്‍ റോസ്റ്റ് ആന്‍ഡ് ഗ്രൗണ്ട് പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
അഞ്ചുമാസത്തിനകം 2020 മാര്‍ച്ചില്‍ പനമരത്ത് റോസ്റ്റ് ആന്‍ഡ് ഗ്രൗണ്ട് കോഫി ഉല്‍പ്പാദന ഫാക്ടറി കമ്മീഷന്‍ ചെയ്യാനും കാപ്പി പൊടി വിപണിയില്‍ എത്തിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വയനാട്ടിലെ കാര്‍ഷിക വിളകളില്‍ 67% കാപ്പിയാണ്. കാപ്പി കര്‍ഷകര്‍ക്ക് 20 വര്‍ഷം മുമ്പ് ലഭിച്ചിരുന്ന വിലയാണ് ഇന്നും ലഭിക്കുന്നത്. കാപ്പി പരിപ്പിന് ശരാശരി 120 രൂപയാണ് എന്നാല്‍ വന്‍കിട കോഫി പൗഡര്‍ ഉല്‍പ്പാദന കമ്പനികള്‍ ഉല്‍പ്പന്നം വില്‍ക്കുന്നത് 20 വര്‍ഷം മുമ്പത്തെ വിലയുടെ 2 ഇരട്ടി മുതല്‍ 9 ഇരട്ടി വരെ ഉയര്‍ന്ന വിലക്കാണ്. കിലോക്ക് 900 രൂപ മുതല്‍ 3000 രൂപ വരെ വില്‍പ്പന നടത്തുന്നു. കിലോക്ക് 8000 രൂപ ലഭിക്കുന്ന പ്രീമിയം ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ട്.
കര്‍ഷകര്‍ക്ക് നിലവിലുള്ള വിലയുടെ ഇരട്ടി വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സഹകരണ കൃഷിയുടെ മാതൃകയായി ബ്രഹ്മഗിരി വയനാട് കോഫി പദ്ധതി ആവിഷ്കരിക്കുന്നത്. 5 വര്‍ഷത്തിനകം കാപ്പിപരിപ്പിന് 240 രൂപ-280 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
റോസ്റ്റ് ആന്‍ഡ് ഗ്രൗണ്ട് – ഇന്‍സ്റ്റന്‍റ് കോഫി പദ്ധതികളിലൂടെ കാപ്പി പരിപ്പിന് മൂല്യവര്‍ദ്ധനവ് വരുത്തി ആഭ്യന്തര-വിദേശ വിപണിയിലെത്തിക്കുന്നതിലൂടെയാണ് കര്‍ഷകര്‍ക്ക് ഇരട്ടി വില ലഭ്യമാക്കുക. കര്‍ഷകരുട കൂട്ടായ ഉടമസ്ഥതയില്‍ സംസ്ക്കരണ വ്യവസായം സ്ഥാപിച്ച് ഇടത്തട്ടുകാരെ ഒഴിവാക്കി വിപണി വരുമാനത്തിലൂടെ ലഭിക്കുന്ന മിച്ചം സ്വന്തം ലാഭമായെടുക്കാതെ കര്‍ഷകരുമായി പങ്ക് വെക്കുന്നതിലൂടെയാണ് ഇരട്ടി വില ഉറപ്പ് വരുത്തുന്നത്.
വയനാട്ടിലെ മുഴുവന്‍ കാപ്പി കര്‍ഷകരെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയില്‍ 3 വര്‍ഷം കൊണ്ട് ഏഅജ  മാതൃകയില്‍ ഓര്‍ഗാനിക് കോഫി സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ കര്‍ഷകരെ സഹായിക്കും. കോഫി ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
67% കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന വയനാടിനെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിലൂടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ജില്ലയായി മാറ്റാനാവും. ജില്ലയിലെ കര്‍ഷകര്‍ക്ക് ആദായകരമായ വരുമാനവും കര്‍ഷക തൊഴിലാളികള്‍ക്ക് സ്ഥിരമായ തൊഴിലും ഉയര്‍ന്ന വരുമാനവും ലഭ്യമാകും. കര്‍ഷക തൊഴിലാളികളും ആദിവാസികളും തോട്ടമുടമകളും അടക്കം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണകരമായ പദ്ധതിയാണ് ബ്രഹ്മഗിരി വയനാട് കോഫി.ബ്രഹ്മഗിരി ഡവലപ്പ്മെന്റ് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *