April 26, 2024

മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. അമ്പതാം വാർഷികവും പി.കെ. ഗോപാലൻ അനുസ്മരണവും 16-ന് .

0
Img 20191130 Wa0137.jpg
മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. അമ്പതാം വാർഷികവും പി.കെ. ഗോപാലൻ അനുസ്മരണവും 16-ന് .
കൽപ്പറ്റ: 
മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. അമ്പതാം വാർഷികവും പി.കെ. ഗോപാലൻ അനുസ്മരണവും 16-ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   അമ്പതാം വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ   ഐ.സി.ബാലകൃഷ്ണൻ എം.എൽ. എ നി ർവ്വഹിച്ചു.  ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ വയനാട്ടിലെ തോട്ടം തൊഴിലാളി മേഖലയിൽ കങ്കാണിമാരുടെ കീഴിൽ അടിമകളായി ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും പിന്നീടുള്ള കാലഘട്ടങ്ങളിൽ തോട്ടം തൊഴിലാളി നിയമനിർമ്മാണങ്ങൾക്ക് രൂപം നൽകാൻ പങ്കാളിത്തം വഹിച്ച സംഘടനയാണ് എസ്റ്റേറ്റ് വർക്കേഴ്സ്  യൂണിയൻ .വയനാട് ഉൾപ്പെടുന്ന പ്രദേശം മദിരാശി പ്രവിശ്യയിൽ നിലനിൽക്കുന്ന കാലഘട്ടങ്ങളിൽ  കൊയിലാണ്ടി കുമാരന്റെയും സ്പീക്കർ കുഞ്ഞിരാമൻ, രാധാ ഗോപി മേനോൻ ,കെ.പി.സി.സി.പ്രസിഡണ്ടായിരുന്ന സി.കെ. ഗോവിന്ദൻ നായർ , സ്വാതന്ത്ര്യ സമര സേനാനി  ടി.എം. രാഘവൻ, പി.കെ. ഗോപാലൻ, പി.എം പ്രസന്ന സേനൻ, എന്നിവരുടെ നേതൃത്വത്തിൽ നിരന്തരമായ സമരങ്ങൾക്ക് നേതൃത്വം നൽകി ഇന്നും തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും   മുന്നണി പോരാളിയായി നിലകൊള്ളുന്ന സംഘടനയാണ്  മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ. യൂണിയന്റെ അമ്പതാം വാർഷികവും  പി.കെ. ഗോപാലൻ അനുസ്മരണവും  ഡിസംബർ 16- ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആര്യാടൻ മുഹമ്മദ്, എം.എം. ഹസ്സൻ, പാലോട് രവി തുടങ്ങിയവർ സംബന്ധിക്കും. പി.കെ.ഗോപാലന്റെ പേരിൽ ഏർപ്പെടുത്തിയ കർമ്മധീര പുരസ്കാരം ചടങ്ങിൽ പ്രണവ് ആലത്തൂരിന് സമ്മാനിക്കും.  സ്വാഗത സംഘം ചെയർമാൻ പി.പി. ആലി, ജനറൽ കൺവീനർ പി.കെ. അനിൽകുമാർ, ട്രഷറർ ബി.സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *