April 26, 2024

കേരള മോട്ടോർ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ രണ്ട് ദിവസം സൂചനാ പണിമുടക്ക് നടത്തും.

0
Img 20200124 Wa0191.jpg
കല്‍പ്പറ്റ: സ്‌പെഷ്യല്‍ റൂള്‍ അട്ടിമറിക്കുന്നതിനും, ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഒരു വര്‍ഷമായി വാഗ്ദാന ലംഘനം നടത്തുന്നതിനെതിരെ കേരള മോട്ടോർ  വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനുവരി 27, 28 തീയതികളില്‍ സൂചനാ പണിമുടക്കും വിഷയങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഫെബ്രുവരി 15 മുതല്‍ അനിശ്ചിതകാല പണിമുടക്കു സമരവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഹന സംബന്ധമായതും ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായതുമായ സേവനങ്ങള്‍ തടസ്സപ്പെടും. 27, 28 തീയതികളില്‍ പണിമുടക്കി സെക്രട്ടറിയേറ്റിനു മുന്‍പില്‍ രാപ്പകള്‍ സമരമാണ് നടത്തുക. 
 30 വര്‍ഷത്തെ സേവനത്തിനു ശേഷം ലഭിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ ജോയിന്റ് ആര്‍ ടി ഒ യുടെ പ്രമോഷന്‍ സ്‌പെഷ്യല്‍ റൂള്‍ അട്ടിമറിച്ച് തസ്തിക അനുപാതം മാറ്റി ഫീല്‍ഡ് ജീവനക്കാരെ തിരുകി കയറ്റുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നു. ഫീല്‍ഡ് ജീവനക്കാരില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരില്‍ നിന്നും 2:1 എന്ന അനുപാതമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആര്‍ ടി ഓഫീസുകളില്‍ ജോലി ചെയ്യുന്ന 693 ക്ലാര്‍ക്കുമാര്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയിലേറെ സേവനങ്ങളാണ് ജനങ്ങള്‍ക്കായി നല്‍കിയത്. എന്നാല്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെയും ഡ്രൈവിംഗ് ലൈസന്‍സുകളുടെയും എണ്ണത്തിന് ആനുപാതികമായി അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ഫീല്‍ഡ് വിഭാഗത്തില്‍ സേഫ് കേരള പദ്ധതിയില്‍ 262 ജീവനക്കാരെ നിയമിക്കുകയും 14 ഓഫീസുകള്‍ തുടങ്ങുകയും ചെയ്ത സര്‍ക്കാര്‍ 28 ക്ലാര്‍ക്കുമാരെയും 14 ഹെഡ് ക്ലാര്‍ക്കുമാരെയും നിയമിക്കുമെന്നുള്ള വാഗ്ദാനം പോലും ഒരു വര്‍ഷത്തിലധികമായി പാലിക്കാതിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരള മോട്ടോ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സരിതാ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി വിനോദ് പി എസ്, ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് ടി വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *