April 27, 2024

നാലാംഘട്ട ലൈഫ് ഭവന ഭൂരഹിത പദ്ധതി മാനന്തവാടി നഗരസഭയിൽ താളംതെറ്റുന്നു.

0
2c18fa67 8229 44ba Bc93 F49d9192f697.jpg
ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തിയ്യതി
 ഓഗസ്റ്റ് 1 മുതൽ 14 വരെയാണ്.ഈ കാലാവധി അവസാനിക്കാരിക്കെ ഉപഭോക്താക്കൾക്ക് നാളിതുവരെ അപേക്ഷിക്കാനായിട്ടില്ല. കോവിഡ് സാഹചര്യമായതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകുവാൻ ദിന പ്രതി അപേക്ഷ കണക്ക് നിജപ്പെടുത്തിയതിനാലും, ഇത് മായി ബന്ധപ്പെട്ട് മറ്റ് സർക്കാർ ഓഫീസുകളിൽ നിന്ന് അപേക്ഷയുടെ മറുപടി ലഭിക്കാൻ കാലതാമസം അനുഭവപ്പെടുന്ന സാഹചര്യമായതിനാലും ലൈഫ് പദ്ധതിക്കുള്ള അപേക്ഷ കാലാവധി നീട്ടി നൽകണമെന്ന് മാനന്തവാടി UDF കൗൺസിലർമാർ പ്രസ്താവിച്ചു.  ഓഗസ്റ്റ് ഒമ്പതാം തീയതി ആയിട്ട് പോലും  ലൈഫ് പദ്ധതിയുടെ  അപേക്ഷ സ്വീകരിക്കുവാനുള്ള നടപടികളൊന്നും മാനന്തവാടി മുൻസിപ്പാലിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നത് അപേക്ഷകരോടുള്ള വെല്ലുവിളിയാണ്. കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ അക്ഷയ സെന്ററിൽ അപേക്ഷ സ്വീകരിക്കുന്ന അതോടൊപ്പം തന്നെ മാനന്തവാടി നഗരസഭയിലും സാമൂഹിക അകലം പാലിച്ച് അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ നിയമങ്ങൾ പിഎംഎവൈ പദ്ധതിയുടെ നിയമങ്ങൾക്ക് സമാനമാക്കണം. പിഎംഎവൈ പദ്ധതി പ്രകാരം സ്ഥലത്തിന്റെ അളവ് പറയുന്നില്ല. മൂന്നു ലക്ഷത്തിൽ താഴെ വരുമാനമുള്ള സ്വന്തമായി താമസ യോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇപ്പോൾ സർട്ടിഫിക്കറ്റ് വില്ലേജിൽ പോയി വാങ്ങിക്കണം എന്നാണ് നിബന്ധനകൾ. പിഎംഎവൈ പദ്ധതിയിൽ വരുമാനം 3 ലക്ഷത്തിൽ താഴെ ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ മതിയെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരിക്കുന്നത്. ഒരു റേഷൻ കാർഡിൽ ഒരു വീട് എന്നുള്ളതാണ്. പിഎംഎവൈ പദ്ധതിയിൽ റേഷൻ കാർഡിൽ പെട്ട  എല്ലാ കുടുംബങ്ങൾക്കും വീടു നൽകുക എന്നതാണ്
 ആദിവാസി വിഭാഗത്തിൽ പെട്ടവർക്കുള്ള നിബന്ധന. ഈ പ്രത്യേക സാഹചര്യത്തിൽ അപേക്ഷ കൊടുക്കാൻ പ്രയാസമാണ്. അതിനാൽ ട്രൈബൽ പ്രമോട്ടർമാർ കണ്ടെത്തുന്ന കുടുംബങ്ങൾക്ക് വീട് നൽകുന്ന നടപടി സ്വീകരിക്കണം.
 ഇതിന്റെ പശ്ചാത്തലത്തിൽ വീടുകൾക്ക് അപേക്ഷ കൊടുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കണം. അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്നാവശ്യവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ സ്റ്റെർവിൻ  സ്റ്റാനി, അഡ്വക്കറ്റ് റഷീദ് പടയൻ  എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും വയനാട് ജില്ലാ കളക്ടർ അദീന അബ്ദുള്ളയുടെ ശ്രദ്ധയിൽപ്പെടുത്തുകയ്യും ചെയ്യ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *