April 27, 2024

കേന്ദ്ര സർക്കാരിന്റെ ഇ.ഐ.എ. ഡ്രാഫ്റ്റ് 2020 പദ്ധതിക്കെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു.

0
Img 20200809 Wa0511.jpg
  മാനന്തവാടി  മേഖല  പ്രതിഷേധിച്ചു.
മാനന്തവാടി :- കേന്ദ്ര സർക്കാരിന്റെ ഇ.ഐ.എ.  ഡ്രാഫ്റ്റ് 2020 എന്ന  പദ്ധതി യാഥാർത്ഥ്യമായാൽ  ജീവനും നാടിനും ഭീഷണിയാകുും .    അരി വാങ്ങേണ്ട പണം
വായു വാങ്ങാൻ ഉപയോഗിക്കേണ്ട 
  സമയം വിദൂരം ആവുകയില്ല. ഇതിനെതിരെ ഒരു ശക്തമായ നിലപാട് ഉണ്ടാകണം. ഈ പദ്ധതി  യാഥാർത്യമായാൽ  സർക്കാർ ജീവനക്കാർക്കോ, ഈ പദ്ധതി ആസൂത്രിതരോ  അല്ലാതെ ഇതിനെതിരെ പ്രീതികരിക്കനോ ശബ്‌ദം ഉയർത്താനോ  സാധിക്കുകയില്ല. പരിസ്ഥിതി മലിനീകരണത്തിനൊപ്പം ഭക്ഷ്യസാധനങ്ങൾ പോലും പരിസ്തിയിൽ ഉണ്ടാകാതെ വരും. അധികം താമസമില്ലാതെ ഭോപാൽ ദുരിതം പോലെ വൻ ദുരിതം നാം നേരിടേണ്ടി വരും. അതുപോലെ, ഒത്തിരി അനവധി പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും.മനുഷ്യനും, പ്രകൃതിക്കും, ഭിഷണിയാകുന്ന കേന്ദ്ര സർക്കാരിന്റെ ഇ.ഐ. എ. 
 ഡ്രാഫ്റ് 2020 നയത്തിനെതിരെ കെ.സി.വൈ.എം.  മാനന്തവാടി മേഖല ശക്തിമായി പ്രതിഷേധിച്ചു.  മാനന്തവാടി മേഖല പ്രസിഡന്റ്‌ ജോബിഷ് ജോസ് പന്നികുത്തിമാക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ   ഫാ.മാത്യു മലയിൽ, വൈസ് പ്രസിഡന്റ്‌ ജിജിന കറുത്തേടത്ത്, സെക്രട്ടറി നിഖിൽ പള്ളിപ്പാടം, ജോ. സെക്രട്ടറി ലിഞ്ഞു കുരിശുമുട്ടിൽ , ട്രെഷറർ അജിൽ കോട്ടക്കൽ, കോ-ഓർഡിനേറ്റർ  അഷ്‌ജാൻ  സണ്ണി  കൊച്ചുപാറയ്ക്കൽ, സെനറ്റ് മെംബേർസ് അൻസിൽ കോട്ടക്കൽ, ജോസ്ന വടക്കേടത്ത്, ജോബിൻ ജോസ് അറക്കൽ, ജോബിൻ അരകുന്നേൽ, അനുഷ കപ്പലുമാക്കൽ, ലിന്റോ പടിഞ്ഞാറേൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *