May 9, 2024

മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

0


പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനചംക്രമണ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജല അവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണിത്.   മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും.  നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്.  100 ക്യൂബിക് മീറ്റര്‍ ഏരിയയുള്ള മത്സ്യകൃഷിക്ക് 7.5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.  40 ശതമാനം സബ്സിഡി ലഭിക്കും.  ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വിളവെടുക്കാം.  താല്‍പര്യമുള്ള കര്‍ഷകര്‍ തളിപ്പുഴ മത്സ്യഭവനിലൊ കാരാപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ ഒക്ടോബര്‍ 28 നകം അപേക്ഷിക്കണം.  ഫോണ്‍ 7994903092, 9447828061.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *