ആർ ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന : മർച്ചൻ്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനമയച്ചു


Ad
മാനന്തവാടി: അതിർത്തി കടക്കാൻ മലയാളികൾക്ക് ആർ ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്ത് കളയാൻ സംസ്ഥാന സർക്കാർ  ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനമയച്ചു,

വയനാട്ടിൽ നിന്നും വിദ്യാർഥികളും വ്യാപാരികളും കർഷകരും തൊഴിലാളികളും ദിവസേന കർണാടക സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്, ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ അതിർത്തി കടക്കാൻ സമ്മതിക്കുന്നുള്ളൂ. വലിയ ബുദ്ധിമുട്ടാണിത്, എല്ലാ സംസ്ഥാനങ്ങളും കോവിഡിൻ്റെ പേരിലുള്ള കർശന നിബന്ധനകൾ ഒഴിവാക്കി പക്ഷെ കർണാടകം ഒഴിവാക്കിയിട്ടില്ല, പല ആവശ്യങ്ങൾക്കും പോകുന്നവരെയും ജീവിതോപാധിയായി യാത്ര വേണ്ടി വരുന്നവരെയും ഏറെ കഷ്ടത്തിലാക്കുന്ന ഈ കർശന നിബന്ധന ഒഴിവാക്കി കിട്ടാൻ  കേരള മുഖ്യമന്ത്രി കർണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് നിവേദനത്തിലാവശ്യപ്പെട്ടു. കർണാടകത്തിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ട മലയാളികൾക്കും വ്യാപാരികൾക്കും അതിർത്തിയിലെ പീഡനം മൂലം യാത്ര തടസ്സപ്പെടുകയാണെന്ന് പ്രസിഡൻ്റ് കെ ഉസ്മാൻ , ജനറൽ സെക്രട്ടറി പി.വി മഹേഷ്, ട്രഷറർ എൻ പി ഷിബി എന്നിവർ ചൂണ്ടിക്കാട്ടി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *