May 5, 2024

ആദിവാസി സാക്ഷരതാ ക്ലാസുകള്‍ തുടങ്ങി

0
Img 20211102 192317.jpg
വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ ക്ലാസുകള്‍ക്ക് മുട്ടില്‍ മാണ്ടാട് മൂത്തേടം ആദിവാസി കോളനിയില്‍ തുടക്കം കുറിച്ചു. പഠിതാക്കള്‍ക്ക് വാക്കുകള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിച്ചു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്ലാസുകള്‍ക്ക് തുടക്കമിട്ടത്. കോവിഡിന് മുന്‍പ് ക്ലാസുകള്‍ തുടങ്ങിയിരുന്നുവെങ്കിലും അക്ഷരങ്ങള്‍ മറന്നു പോകുമെന്ന ആശങ്ക പഠിപ്പിക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പ്രേരക്മാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആദിവാസി പഠിതാക്കള്‍ പേരുകളും വാക്കുകളും എഴുതി താല്പര്യം കാണിച്ചു.
ജില്ലാതല ക്ലാസുകളുടെ ആരംഭമായിരുന്നു പ്രതികൂല കാലാവസ്ഥയിലും വീടിനുള്ളില്‍ ആരംഭിച്ചത്. ഇന്നുമുതല്‍ എല്ലാ പഠന കോളനികളിലും ക്ലാസ് ആരംഭിക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പറഞ്ഞു. ഒക്ടോബര്‍ 2 നാണ് എല്ലാ പഠന കോളനികളിലും ക്ലാസ് ആരംഭിക്കുന്നത്.
ചടങ്ങില്‍ സാക്ഷരതാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക്മാരായ എന്‍.പി സക്കീന, കെ.സല്‍മത്ത്, വാര്‍ഡിലെ സാമൂഹ്യ പ്രവര്‍ത്തകനായ നജീബ്, ഇന്‍സ്ട്രക്ടര്‍മാരായ സജിത, രാധ, സുനിത എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *