May 4, 2024

സമരാനുസ്മരണ യാത്ര ജില്ലയിൽ പര്യടനം നടത്തി

0
Img 20211105 171610.jpg
വയനാട് : 'മലബാർ പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്ര ജില്ലയിൽ പര്യടനം നടത്തി രാവിലെ പനമരത്ത് നിന്നും ആരംഭിച്ച പര്യടനം സുൽത്താൻ ബത്തേരി കൽപ്പറ്റ മാനന്തവാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി വെള്ളമുണ്ടയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രോഗ്രാം കോഓഡിനേറ്റർ ടി മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. 
ലോകശ്രദ്ധയാകർഷിച്ച മലബാർ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോൾ സമര പോരാട്ടവും സമര 
നായകരും 
ജനഹൃദയങ്ങളിൽ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജന നായകരെ ഇകഴ്ത്തി കൊണ്ടു ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം.ഈ വിപ്ലവത്തെ മലബാർ കലാപം എന്ന് മുദ്ര കുത്തുന്നതും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണ് എന്ന് അദ്ദേഹം പറഞ്ഞു.
അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും
മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തകം വണ്ടിയും 
സമര സ്മരണകളുണർത്തുന്ന പാട്ടു വണ്ടിയും യാത്രയിൽ അണിനിരന്നു.
പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ ടി മുജീബ് റഹ്മാൻ , ടി മുഹമ്മദ് ഷഫീഖ്, മുനീർ ചുങ്കപ്പാറ, ഹസനുൽ ബെന്ന , ഷാനിഫ് എന്നിവർ നേതൃത്വം നൽകി. യാത്ര നവംബർ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *