മികവുത്സവം – പൊതുസാക്ഷരതാ പരീക്ഷ ഇന്നു മുതൽ
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മികവുത്സവം' സാക്ഷരതാ പരീക്ഷ നവംബര്‍ 7 മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 48 പഠന കേന്ദ്രങ്ങളിലായി 611 പേര്‍ മികവുത്സവത്തില്‍ പരീക്ഷ എഴുതും. ഇതില്‍ 482 പേര്‍ സ്ത്രീകളും 129 പുരുഷന്‍മാരും ഉണ്ട്. 369 പട്ടിക വര്‍ഗ്ഗക്കാരും , 35 പട്ടികജാതിക്കാരും പരീക്ഷ എഴുതുന്നുണ്ട്. ബ്ലോക്ക് , നഗരസഭ, ഗ്രാമ തലത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ആസൂത്രണം ചെയ്യാന്‍ നോഡല്‍ പ്രേരക്മാരുടെയും പ്രേരക്മാരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ ത്തില്‍ മികവുത്സവം രേഖകളുടെ വിതരണം പൂര്‍ത്തിയാക്കി. പരീക്ഷ നടത്തിപ്പ് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ നടക്കും. ജില്ലാതല പൊതുപരീക്ഷ ചെമ്പോത്തറ കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.



Leave a Reply