April 29, 2024

ഡോ.എളവരശി : കോവിഡിനെ അവസരമാക്കിയ സംരംഭക

0
Img 20211109 143330.jpg

സി.ഡി.സുനീഷ് തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്
ജീവിതത്തിലെ മുഴുവൻ പ്രതിസന്ധികളെയും മറികടന്ന് തട്ടുകടയിൽ നിന്നും വളർന്ന തൃശൂർ സ്വദേശിനിയായ എളവരശിയുടെ അശ്വതി ഹോട്ട് ചിപ്സ് എന്ന സ്ഥാപനത്തിൽ നൂറിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നത്. പാചക കലയിൽ അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടി. കോവിഡ് കാലത്ത് കയറ്റുമതിയും ആരംഭിച്ചു 
  
   തൊഴിൽ തേടി തമിഴ്നാട്ടിലെ ഉശിലാം പെട്ടിയിൽ നിന്നും കേരളത്തിലെത്തിയതായിരുന്നു ഇളവരശിയുടെ കുടുംബം. ചെറുപ്പത്തിൽ അച്ചൻ വറുത്തുണ്ടാക്കുന്ന ബേക്കറി സാധനങ്ങൾ കറു മുറെ കഴിക്കുക മാത്രമായിരിന്നില്ല. ഓരോന്നിൻ്റെയും കുട്ടും പാകവും കണ്ട് പഠിച്ചു. തൃശൂരിൽ താമസമാക്കിയ കുടുംബം വറുത്തുണ്ടാക്കുന്ന ബേക്കറി സാധനങ്ങൾ നഗരത്തിൻ്റെ പല ഭാഗങ്ങളിലും തല ചുമടായി കൊണ്ട് നടന്ന് വിറ്റു.വിവാഹം കഴിഞ്ഞതോടെ ഇളവരശി സ്വന്തമായി ഇതേ ജോലി ചെയ്ത് തുടങ്ങി. അങ്ങനെ 1998- ൽ ആദ്യമായി തൃശൂരിൽ സ്വന്തമായി ഉണ്ടാക്കുന്ന ബേക്കറി സാധനങ്ങൾ വിൽപ്പന തുടങ്ങി. അതൊരു സംരംഭമായി വളർന്നു. ഇളവരശിയുടെ രുചിപ്പെരുമ നാട് അറിഞ്ഞ് തുടങ്ങിയതോടെ വറവ് സംരംഭം ലാഭത്തിലേക്കായി .2005 – ൽ വീട് വാങ്ങി, കാറ് വാങ്ങി പിന്നെ സ്വന്തമായി സ്ഥലവും വാങ്ങി. 2010 ആയപ്പോഴേക്ക് തൃശൂർ നഗരത്തിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. കേക്ക് ഉൾപ്പടെ ബേക്കറി സാധനങ്ങൾ ഉപഭോക്താവിന് മുമ്പിൽ വെച്ച് നിർമ്മിച്ച് നൽകുന്ന ലൈവ് യുണീറ്റായിരുന്നു സുപ്പർ മാർക്കറ്റിൻ്റെ ആകർഷണം. 
ഒരു ഗ്രാം സ്വർണ്ണം ഉൾപ്പടെ വിൽക്കുന്ന സൂപ്പർ മാർക്കറ്റിൽ 55 തൊഴിലാളികൾക്ക് ഇളവരശി ശമ്പളം കൊടുക്കുന്നുണ്ടായിരുന്നു. 
മോഷണത്തിലൂടെ തകർച്ചയിലേക്ക് 
ബിസിനസ് അതിവേഗം വളരുന്നതിനിടെ 2011 ൽ ഒരു ദിവസം വലിയൊരു മോഷണം നടന്നു. പിന്നെ 'മോഷണ പരമ്പരായി .ആദ്യം വീട്ടിൽ. പിന്നെ സൂപ്പർ മാർക്കറ്റിൽ .തുടരെ എട്ട് മോഷണം. 83 പവൻ 'സ്വർണ്ണം അടക്കം ആകെ 84 ലക്ഷം രൂപയുടെ മോഷണം. ഇതിൽ സാമ്പത്തികമായി മാത്രമല്ല മാനസികമായും ശാരീരികമായും തകർന്നു. സൂപ്പർ മാർക്കറ്റ് പൂട്ടി. പ്രഷർ കുറഞ്ഞ്, ഷുഗർ കൂടി വീണുപോയി. കിടപ്പിലായതോടെ ബാത്ത് റൂമിൽ പോകാൻ പോലും പരസഹായം വേണ്ടി വന്നു. കടം കയറി മൂടി . ബാധ്യത ഒരു കോടിക്ക് മുകളിലെത്തിയതോടെ ധനകാര്യ സ്ഥാപനങ്ങൾ നടപടികൾ ആരംഭിച്ചു. വീടും സ്ഥലവും ജപ്തി ചെയ്തു. 94 ലധികം കോടതി കേസുകൾ .2015 വരെ ഇത് തുടർന്നു.  
തളർന്ന് കിടന്ന് സ്വപ്നം കണ്ട് പടുത്തുയർത്തിയ സംരംഭം.
മനസ്സും ശരീരവും തളർന്ന് കിടക്കയിൽ കിടന്ന് ഇളവരശി വലിയ
 സ്വപ്ന കണ്ടു. എന്ത് തന്നെ വന്നാലും തൃശൂർ വിട്ട് പോവില്ലന്നും എല്ലാം നശിച്ചിടത്ത് നിന്ന് എല്ലാം കെട്ടിപ്പടുക്കണമെന്നും ദൃഢപ്രതിജ്ഞ എടുത്തു. രോഗം മാറിയപ്പോൾ ആദ്യം തുടങ്ങിയതും പഴയതുപോലെ തട്ടുകടയാണ്.. കച്ചവടം തിരിച്ച് കൊണ്ടുവന്നു. കടങ്ങൾ ചെറുതായി വീട്ടി തുടങ്ങി. നഗരത്തിൽ അശ്വതി ഹോട്ചിപ്സ് എന്ന പേരിൽ കട തുടങ്ങി. ഇന്ന് നാല് കടകൾ തൃശൂർ നഗരത്തിൽ അശ്വതി ഹോട്ട് ചിപ്സ് എന്ന പേരിൽ ഇളവരശി നടത്തുന്നുണ്ട്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് പാചകകലയിൽ ഡോക്ടറേറ്റ് നേടി ഡോ.ഇളവരശിയായത്. 60 ജീവനക്കാർ ഇപ്പോൾ ഇളവരശിയുടെ സംരംഭത്തിൽ ജോലിക്കാരായുണ്ട്. ചേന ,ചേമ്പ്, കാവത്ത്, കൂർക്ക ' എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടക്കം നൂറിലധികം ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. ബിസിനസ് വളർന്നതോടെ 
 ഇതിനോടകം നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചു. വീടും സ്ഥലവും വാങ്ങി. ഭർത്താവ് ജയകാന്തും മക്കളായ വിഷ്ണുവും അശ്വിനും ജീവനക്കാരും ചേർന്ന് പുതിയൊരു മാതൃക സൃഷ്ടിച്ചു. അതിജീവനത്തിന് അംഗീകാരമായി വിവിധ ദേശങ്ങളിൽ നിന്ന് 94 പുരസ്കാരങ്ങൾ ലഭിച്ചു. ഇന്ന് കേരളം നെഞ്ചേറ്റിയ സംരംഭകയാണ് ഡോ. ഇളവരശി. വിവിധ സംരംഭക കൂട്ടായ്മകളിൽ അംഗമായ ഇവർ നവാഗത സംരംഭകർക്ക് പരിശീലകയുമാണ്. 
കോവിഡിനെ അവസരമാക്കിയ സംരംഭക
കോവിഡ് എല്ലാവർക്കും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അതിനെ അവസരമായായിരുന്നു ഇളവരശിയും കുടുംബവും .കോവിഡിൻ്റെ തുടക്കത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി. ഉണ്ടായിരുന്ന സ്റ്റോക്കെല്ലാം പഴകി നശിപ്പിച്ച് കളയേണ്ടി വന്നു. പിന്നെ ,ചെറിയ തോതിൽ ഉൽപ്പാദനവും വിപണനവും പുനരാരംഭിച്ചു. ഓൺ ലൈൻ വ്യാപാരത്തിനൊപ്പം കയറ്റുമതി ലൈസൻസും നേടി. ഇപ്പോൾ ഖത്തർ, കാനഡ എന്നിവിടങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയിലേക്ക് ഉടൻ കയറ്റുമതി തുടങ്ങും. 18 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *