April 29, 2024

ഡ്യുട്ടി റസ്റ്റ്; വനംവകുപ്പ് മേധാവി ഇറക്കിയ ഉത്തരവിലെ അവ്യക്തത നീക്കണം – കെ.എഫ്.പി.എസ്.എ

0
Img 20211109 151118.jpg
മാനന്തവാടി: വനം വകുപ്പ് ജീവനക്കാർക്ക് ഡ്യൂട്ടിയുടെ ആനുപാതികമായി വിശ്രമം വേണമെന്ന ആവശ്യത്തിൽ മേൽ വകുപ്പ് മേധാവി ഇറക്കിയ ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മാനന്തവാടി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എഫ്.പി.എസ്.എയുടെ സെക്രട്ടറിയേറ്റ് ധർണയുടെയും നിരന്തരമായ ആവശ്യത്തിൻമേലും വകുപ്പ് മേധാവി ഇറക്കിയ ഉത്തരവിൽ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന ഭാഗങ്ങൾ ഉണ്ട്. ഇത് പിൻവലിച്ചു പുതിയ ഉത്തരവിറക്കി ജീവനക്കാരുടെ ആശങ്ക പരിഹരിക്കണം. ഉത്തര മേഖല സെക്രട്ടറി കെ. ബീരാൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.പി.എസ്.എയുടെ ജീവകാരുണ്യ പദ്ധതിയായ കാരുണം പദ്ധതിയുടെ ഭാഗമായി തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ ചാമിയ്ക്ക് ചികിത്സ സഹായത്തിനായുള്ള ചെക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ശ്രീജിത്ത്‌ കൈമാറി. കെ.സനൽകുമാർ അധ്യക്ഷത വഹിച്ചു.കെ.കെ.ചന്ദ്രൻ,അബ്ദുൾ ഗഫൂർ, ടി.ആർ.സന്തോഷ്, എസ്.ശരത്ചന്ദ്, പി.കെ.ഷിബു, എ.ആർ.സിനു, കെ.സുന്ദരൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *