വയനാട് മെഡിക്കല്‍ കോളജ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ ഉദ്ഘാടനംനിർവ്വഹിച്ചു

മാനന്തവാടി : ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റർ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. പിന്നാക്ക ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്ന വയനാട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് സമാശ്വാസം നൽകുന്നതാണ് സെന്ററിന്റെ പ്രവർത്തനങ്ങളെന്ന് അദ്ധേഹം പറഞ്ഞു. മെഡിക്കൽ കോളേജ് റോഡിൽ ആരംഭിച്ച ഓഫീസിൻറെ ഉദ്ഘാടനവും തുടർന്ന് ഗാന്ധി പാർക്കിൽ ഉത്ഘാടന സമ്മേളനവും നടന്നു. മെഡിക്കൽ കോളേജിലേക്ക് നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ പ്രതീക്ഷ സംസ്ഥാന ഓർഗനൈസർ ജമാൽ മുഹമ്മദിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ആർ ദിനേശ് ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി സര്‍വീസ് സെന്റർ പ്രസിഡണ്ട് സൈദ് ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്വ വർഗീസ് (കെപിസിസി സെക്രട്ടറി), റോയി ( എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രടറി ) ,മുഹമ്മദ് പഞ്ചാര(ഐ എൻ എൽ ജില്ലാ പ്രസിഡന്റ്),സെയ്തു കെ.(വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ്),ഉസ്മാൻ കെ(മാനന്തവാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ),മമ്മുട്ടി (തണൽ ചാരിറ്റബിൾ ട്രസ്റ്റ്) തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ പഞ്ചാരകൊല്ലി സ്വാഗതവും, തമ്മട്ടാൻ മമ്മുട്ടി നന്ദിയും പറഞ്ഞു



Leave a Reply