എ.കെ.എസ്.ടി.യു. സഹപാഠി – അറിവുത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ സമാപിച്ചു
മീനങ്ങാടി: അറിവിന്റെ നെറുകയിലേക്ക് വിദ്യാര്‍ത്ഥികൾ പൊരുതി കയറിയ എകെഎസ്ടിയു സഹപാഠി – അറിവുത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ മീനങ്ങാടി ഗവണ്‍മെന്റ് എൽ.പി. സ്കൂളിൽ സമാപിച്ചു. ഉപജില്ലാതല മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ജില്ലാതല മത്സരത്തിന് അർഹരായത്. കെ.എസ്.എഫ്.ഇ. സംസ്ഥാന ഡയറക്ടർ ബോർഡ് അഗം വിജയൻ ചെറുകര ചടങ്ങിന്റെ ഉദ്ഘാടനവും, വിജയികൾക്കുളള സമ്മാനദാനവും നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ സി. എം. സുധീഷ് അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു മുൻ സംസ്ഥാന കമ്മറ്റി അംഗം വി ദ്നേശ് കുമാർ, സജി വർഗീസ്, ഇ അഭിജിത്ത്, ജിപ്സൺ പോൾ, ജോമോൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ ഷാനവാസ് ഖാൻ സ്വാഗതവും, എകെഎസ്ടിയു ജില്ലാ സെക്രട്ടറി സജിത്ത് കുമാർ നന്ദിയും പറഞ്ഞു. എൽദോ വെട്ടിക്കാട്ടിൽ, എൻ ഫാരിസ്, സ്റ്റാൻലി ജേക്കബ്, ശ്രീജിത്ത് വാകേരി എന്നിവർ നേതൃത്വം നൽകി. എൻ പി ഗീതാഭായി, മുഹമ്മദ് നിവാസ് ടി, ബെന്നി, ശ്രീകല എ ബി എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. വിജയികൾ,
എൽ.പി വിഭാഗം – ഒന്നാം സ്ഥാനം .-ഹാദിയ നോറിൻ, ഡബ്ള്യു ഒ എൽ.പി.എസ്. പറളിക്കുന്ന്, രണ്ടാം സ്ഥാനം -റോസ് ലാൻറ് ചെറിയാൻ, സെൻറ്.തോമസ് എൽ.പി.എസ്. നടവയൽ, മൂന്നാം സ്ഥാനം – കീർത്തന എൻ.പി,. ജി.എച്ച്.എസ്. കുറുമ്പാല.
യു.പി വിഭാഗം -ഒന്നാം സ്ഥാനം – ഹരിനിവേദ് എ.ജെ., ജി.എച്ച്.എസ്.എസ്. പനംകണ്ടി. രണ്ടാം സ്ഥാനം -അനാമിക ബാബു, ജി.യു.പി.എസ്. മാനന്തവാടി, മൂന്നാം സ്ഥാനം – സിദ്ധാർഥ് കെ സന്തോഷ്, ജി.വി.എച്ച്.എസ്.എസ്. കരിംകുറ്റി.
എച്ച്.എസ് വിഭാഗം – ഒന്നാം സ്ഥാനം -നീരജ് കെ. ജെ., ഫാ.ജി.കെ.എം.എച്ച്.എസ്.എസ്. കണിയാരം, രണ്ടാം സ്ഥാനം – അനസ് മാലിക്ക്, ഡബ്ള്യു.ഒ.എച്ച്.എസ്.എസ്. പിണങ്ങോട്, മൂന്നാം സ്ഥാനം – സഞ്ജയ് രാജീവ്, ജി.എച്ച്.എസ്.എസ്. വടുവഞ്ചാൽ,
എച്ച്.എസ്.എസ് വിഭാഗം – ഒന്നാം സ്ഥാനം -ആദിനാഥ് സരിൻ, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. കൽപ്പറ്റ, രണ്ടാം സ്ഥാനം – അനീസ് കെ.കെ., ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ, മൂന്നാം സ്ഥാനം – അലെൻ ഫിലിപ്പ്, സെന്റ്.മേരീസ് എച്ച്.എസ്.എസ്., ബത്തേരി
Leave a Reply