May 6, 2024

പടിയിറങ്ങുന്ന പെൺകരുത്ത് ;ജില്ലാ ആരോഗ്യവകുപ്പ് മേധാവി ആർ. രേണുക ചുരമിറങ്ങുന്നു

0
Img 20211117 111756.jpg
ശ്രീന പരമേശ്വരൻ 
കൽപ്പറ്റ-പ്രതിസന്ധികൾ പേമാരി പോലും വന്നിട്ടും നെഞ്ച് വിരിച്ച് ,ധീരതയോടെ നേരിട്ട് കർമ്മ പാതയിൽ 
ഉറച്ച് നിന്ന ചാരിതാർത്ഥ്യവുമായാണ്
ജില്ലാ മെഡിക്കൽ ഓഫീസർ ,ആർ. രേണുക 
വയനാടൻ ചുരമിറങ്ങുന്നത്.
കോവിഡ് മഹാമാരി ആരോഗ്യവകുപ്പിനും സമൂഹത്തിനും സൃഷ്ടിച്ച വെല്ലുവിളികൾ ഏറെയാണ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനും ചികിത്സാ ലഭ്യമാക്കുന്നതിനും ആരോഗ്യവകുപ്പ് മുൻകൈയെടുക്കുകയും പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആ സമയങ്ങളിലൊക്കെ തന്നെ വയനാടിനെ തളരാതെ പിടിച്ചു നിർത്തിയ ജില്ലാ ആരോഗ്യവകുപ്പിന്റെ മേധാവിയായ പെൺകരുത്താണ്, ചുരമിറങ്ങുന്നത്.
 കോവിഡ്, കുരങ്ങുപനി, ഈ അടുത്ത കാലത്തു നോറോ വൈറസ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തപ്പോഴും ആളുകളെ ബോധവത്കരിച്ചും പ്രതിരോധ മാർഗങ്ങൾ പറഞ്ഞുനൽകിയും ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക എന്നും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആദിവാസികൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് വയനാട് അതുകൊണ്ട് തന്നെ കോവിഡ് വ്യാപന സമയത്തു വളരെയധികം സമ്മർദ്ദം വന്നിരുന്നു, എന്നാൽ സമ്പർക്കത്തിലുള്ള ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ അവർ തന്നെ വീടിന് ചുറ്റും കയർ വലിച്ചു കെട്ടി രോഗവ്യാപന സാധ്യത കുറക്കാൻ നടത്തിയ ഇടപെടലുകൾ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞെന്ന് ആർ.രേണുക
“ന്യൂസ് വയനാടിനോട്” പറഞ്ഞു. 
ഗോത്ര സമൂഹം എത്ര കരുതലോടെയാണ് സ്വയം ആരോഗ്യ ജാഗ്രത പുലർത്തിയത്.
ചുള്ളിയോട്, തിരുനെല്ലി, കാട്ടിക്കുളം കോളനിവാസികളാണ് ഇത്തരത്തിൽ ആരോഗ്യവകുപ്പുമായി സഹകരിച്ചത്.
വയനാട്ടിൽ ആരോഗ്യ വകുപ്പ് മേധാവിയായിരിക്കുമ്പോൾ തന്നെയാണ് രണ്ടു പ്രളയവും വരുന്നത് അതുകൊണ്ട് തന്നെ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരും, ഈ സാഹചര്യത്തിൽ രോഗങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്, എങ്കിലും പകർച്ചവ്യാധികൾ നല്ല രീതിയിൽ തടയാൻ ആരോഗ്യവകുപ്പിന് സാധിച്ചു. 
നല്ലൊരു ടീം തന്നോടൊപ്പമുണ്ടായതു കൊണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നു ഡി എം ഒ പറഞ്ഞു.എലിപ്പനി തടയാൻ സാധിച്ചെങ്കിലും രണ്ടു പേർ മരിച്ചു, 
മരുന്ന് നൽകിയിട്ടും അത് കഴിക്കാതിരുന്നതാണ് അവരുടെ മരണത്തിനിടയാക്കിയത്. ജില്ലയിൽ വാക്‌സിനേഷൻ കൃത്യമായി നൽകാൻ സാധിച്ചത് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു.കോവിഡാ നന്തര രോഗ ലക്ഷണങ്ങൾ
കൂടി വരികയാണ്.
 ഇതിൽ തന്നെ രുചിയും മണവും ലഭിക്കാത്തത് ആളുകളിൽ ശാരീരികമായും മാനസികമായും അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
99ശതമാനം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു.73 ശതമാനം മാത്രം ആളുകളാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഈ മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിൻ എടുക്കാൻ ഉള്ളത്.
കോട്ടയം മെഡിക്കൽ കോളേജിലാണ് പഠിച്ചത്. ഭർത്താവ് സുദർശനൻ (റിട്ടയേഡ് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ) മക്കളിൽ ഒരാൾ ഗ്രാഫിക് ഡിസൈനറാണ്, മറ്റൊരാൾ പഠിക്കുന്നു. കീഴറ്റൂർ പി എച് സി യിലും, പാണ്ടിക്കാട് പി എച് സി യിലും 5 വർഷം ജോലി ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആയി മലപ്പുറത്ത്‌ അഞ്ചുവർഷം സേവനമനുഷ്ഠിച്ചു.
ഒരു നിർണ്ണായക കാല ഘട്ടത്തിൽ നല്ലൊരു
ടീം സ്പിരിറ്റോടെ  അതിലേറെ ഉത്തരവാദിത്തവും
അർപ്പണവും പുലർത്തി 
വയനാട്ടിൽ നിന്നും സ്ഥലം മാറി പോകുന്ന ആർ. രേണുകക്ക്
ന്യൂസ് വയനാടിൻ്റെ 
സ്നേഹാശംസകൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *