May 1, 2024

കതിര് പതിരായ നെൽകർഷകർക്ക് കൃഷി ചെലവും നഷ്ടപരിഹാരവും നൽകണം: സ്വതന്ത്ര കർഷക സംഘം

0
Img 20211118 070238.jpg
 

കൽപ്പറ്റ: ഗവേഷകർ വികസിപ്പിച്ചെടുത്ത നെൽവിത്തുകൾ കൃഷി ചെയ്ത് കതിർ വരുന്നതിനുമുമ്പ് കുലവാട്ടം വന്ന് കൃഷി നശിച്ച കർഷകർക്ക് മുഴുവൻ കൃഷി ചെലവും, നഷ്ടപരിഹാരവും അടിയന്തരമായി നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ 'മനുവർണ' എന്ന നെൽവിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത ചീക്കല്ലൂർ, നെൽപ്പാടവും കർഷകരെയും ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അഹമദ് പൊരളോത്ത് എന്നിവർ സന്ദർശിച്ചു. കൃഷി വകുപ്പിന്റെ നിർദ്ദേശ പ്രകാരം
അത്യുല്പാദനശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള നെൽവിത്ത് കൃഷി ചെയ്ത കർഷകർക്കാണ് ഒരു വർഷത്തെ അധ്വാനവും കൃഷി ചെലവും പാഴായത്. 31 ലക്ഷം രൂപ പാട്ട തുക ഉൾപ്പെടെ1.23 കോടി രൂപ ചെലവിലാണ് 240 ഏക്കറിൽ നെൽകൃഷി ചെയ്തത്. 700 ടൺ നെല്ലൂ 15,000 കറ്റ പുല്ലും ഉൾപ്പെടെ 2.15 കോടി രൂപ വരുമാനം പ്രതീക്ഷിച്ച കർഷകർ നിരാശരാണിന്ന്. കൃഷിയിറക്കാൻ വാങ്ങിയ കൈവായ്പ ഉൾപ്പെടെയുള്ള ലോൺ തുകയോ കന്നുകാലികൾക്ക് കൊടുക്കാനുള്ള വൈക്കോലോ ലഭിക്കാതെ കർഷകർ കണ്ണീർ കയത്തിലാണെന്ന് മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും അയച്ച ഇ-മെയിൽ സന്ദേശത്തിൽ അവർ ചൂണ്ടിക്കാട്ടി.
വയനാടിന്റെ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമല്ലാത്ത വിത്ത് ശിപാർശ ചെയ്ത ഗവേഷകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ഉണ്ടാവണമെന്നും കൃഷിക്കാരെ ചതിക്കുന്ന ഇത്തരം നടപടി കൃഷി വകുപ്പ് ആവർത്തിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. മനുവർണ നെൽ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത് കൃഷി നശിച്ച പനമരം, കണിയാമ്പറ്റ പാടശേഖരങ്ങൾ മണ്ണുത്തി, പട്ടാമ്പി, വൈറ്റില, മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞന്മാർ സന്ദർശിച്ച് പഠനം നടത്തണമെന്നും അവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *