തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിക്കണം; എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹനൻ
മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി ക്ഷീര മേഖലയിലെ ക്ഷീര കർഷകർക്കൂടി ലഭിക്കുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് എൻ.എസ്.എസ്. ഹാളിൽ ചേർന്ന മാനന്തവാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹനൻ. ഡി.സി. സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. വി.വി.നാരായണവാര്യർ അധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രഹാം, അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ, എച്ച്.ബി പ്രദീപ് മാസ്റ്റർ, അഡ്വ.ശ്രീകാന്ത് പട്ടയൻ, പി.വി. ജോർജ്, കമ്മന മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply