പന്നിയിൽ അമ്പലം റോഡ്- കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു
എടവക :എടവക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി പ്രവർത്തി പൂർത്തീകരിച്ച പന്നിയിൽ അമ്പലം റോഡിന്റെയും കോളനി നടപ്പാതയുടെയും ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജോ ചിറ്റിലപ്പള്ളി,ശിഹാബ് മുതുവോടൻ,യൂസഫ് ചക്ക,പ്രേമസുധൻ, അജിത് കുമാർ പി ,ശാന്തകുമാരി.പി,കണ്ണൻ,കെ.വി.സി മുഹമ്മദ്,നൗഫൽ കറുവ,യാസിർ,സവിതമണി,ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
Leave a Reply