ചീക്കല്ലൂർ കൃഷിനാശം സർക്കാറിന്റെ കുറ്റകരമായ അനാസ്ഥ. “-കുമ്മനം

കൽപ്പറ്റ: കെട്ടുതാലിയും, കിടപ്പാടവും പണയപ്പെടുത്തി കടം വാങ്ങി കൃഷിയിറക്കിയ കർഷകർ കണ്ണീരിന്റെ വിളവെടുക്കുന്ന ദുര:വസ്ഥക്ക് കാരണക്കാരായ മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ അന്തകവിത്തിറക്കി കേരള സർക്കാരും ഉദ്യോഗസ്ഥരും കർഷക ജനതയുടെ അന്തകരായി മാറുന്നു.ഏകദേശം 75 ഹെക്ടറോളം വരുന്ന പാടശേഖരത്തിലെ വിളവെടുക്കാറായ നെല്ലാണ് ബ്ലാസ്റ്റ് എന്ന ഈ അപൂർവ്വ രോഗം ബാധിച്ച് പൂർണ്ണമായും നശിച്ചു പോയത്.
സർക്കാർ സംവിധാനത്തിന്റെയും കൃഷി വകുപ്പിന്റെയും ഉദ്യോഗസ്ഥ-ഭരണ തലത്തിലെ കെടുകാര്യസ്ഥത മൂലമാണ് ഈ നഷ്ടം സംഭവിച്ചത്. കഷ്ടതയനുഭവിക്കുന്ന എഴുപത്തഞ്ചോളം വരുന്ന കർഷകരുടെ പൂർണ്ണമായ നഷ്ടം നികത്താൻ കൃഷി വകുപ്പും സർക്കാരും തയ്യാറാവണം, മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും കിലോയ്ക്ക് 42 രൂപ വില നൽകി വാങ്ങി കൊണ്ടുവന്ന 4600 കി. നെൽവിത്തിന് മാത്രമാണ് രോഗംബാധിച്ചത് ,ഹെക്ടറിന് 7200 കിലോ നെല്ല് ലഭിക്കുമെന്ന് കാർഷിക സർവ്വകലാശാല അധികൃതർ പറഞ്ഞതായി കർഷകർ പറയുന്നു,അതു പൂർണ്ണമായും നാശത്തിനു വിധേയമായി കഴിഞ്ഞു. എന്നാൽ ഇതിനോട് ചേർന്ന് ഇതര വിത്തുകളുപയോഗിച്ച്കൃഷിയിറക്കിയിട്ടുളളിടത്ത് ഒരു വിധത്തിലുമുളള കേടും ബാധിച്ചിട്ടില്ല,,ഈവിത്ത്ഉപയോഗിച്ചമറ്റുചിലപാടങ്ങളിലുംരോഗംബാധിച്ചിട്ടുണ്ട്,കാർഷികഗവേഷണകേന്ദ്രത്തിൽ നിന്നും നല്കുന്ന വിത്തിനങ്ങളുടെ ഉത്പാദന ശേഷിയും അതിജീവനവും ഗുണനിലവാരവും അനുബന്ധകാര്യങ്ങളും ശാസ്ത്രീയമായ പരിശോധനകൾ പൂർത്തിയാക്കി പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയല്ല വിപണിയിലെത്ക്കുന്നതെന്ന്. ഇതിലൂടെ ബോധ്യപ്പെടുന്നത്കാർഷിക ഗവേഷണകേന്ദ്രം കർഷകരെയും പാടശേഖരങ്ങളെയും പരീക്ഷണത്തിന് വിധേയമാക്കിയ ഈ നടപടി തികച്ചും അധാർമ്മികവും കുറ്റകരവുമാണ്.ഇതിന്കാരണക്കാരായവർക്കെതിരെഅന്വേഷണം നടത്തികുറ്റക്കാരെകണ്ടെത്തിമാതൃകാപരമായനടപടികൾസർക്കാർ കൈക്കൊള്ളണമെന്നും കർഷകരുടെ ആശങ്കയകറ്റി വിളവെടുപ്പ് കാലത്തു തന്നെ മതിയായ നഷ്ടപരിഹാരം നല്കാനും സർക്കാർതയ്യാറാവണമെന്നും പാടശേഖരം സന്ദർശിച്ച് മുൻ മിസ്സോറാം ഗവർണ്ണറും മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടുമായിരുന്നശ്രീ: കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ബി.ജെ.പി.ജില്ല പ്രസിഡണ്ട് കെ.പി. മധു. മേഖല ജനറൽ സെക്രട്ടറി .കെ. സദാനന്ദൻ, ജില്ല ജനറൽ സെക്രട്ടറി ST മോർച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദൻ 'സംസ്ഥാന സമിതി അംഗം സജിശങ്കർ ജില്ലാ ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ,
കർഷക മോർച്ച വയനാട് ജില്ല പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, കൽപ്പറ്റമണ്ഡലം പ്രസിഡണ്ട്, ടി.എം. സുബീഷ് കർഷക മോർച്ച ജില്ലാജനറൽസെക്രട്ടറി ജി.കെ. മാധവൻ. മണ്ഡലം ജനറൽസെക്രട്ടറി ഷാജി മോൻ ചൂരൽ മല, കെ.എം. ഹരീന്ദ്രൻഎന്നിവർ കൃഷിയിടം സന്ദർശിച്ചു.



Leave a Reply