കോവിഡാഘാതത്തിൽ അടച്ച ജല പൈതൃക മ്യൂസിയം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു

കോഴിക്കോട്:ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ( സി.ഡബ്യു ആർ .ഡി.എം) ജല പൈതൃക മ്യൂസിയം പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വീണ്ടും തുറക്കുന്നു. കോവിഡിനെ തുടർന്ന് അടച്ച മ്യൂസിയം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഡിസംബർ 3 ന് ബഹു. കുന്നമംഗലം എ..എൽ.എ അഡ്വ പി.ടി.എ റഹീം ഉൽഘാടനം ചെയ്യും.
കേരളത്തിന്റെ ദൃശ്യകാഴ്ച മാതൃകയിലുള്ള ആകാശഗംഗ യുടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി. കേരളത്തിന്റെ സമ്പന്നമായ ജല പാരമ്പര്യം പുതു തലമുറക്ക് പകർന്നു നൽകുന്ന നിരവധി മാതൃകകളും ജൈവോദ്യാനം ഔഷധത്തോട്ടം, ശലഭോദ്യാനം തുടങ്ങിയവും മ്യൂസിയത്തിൽ കാഴ്ച വിരുന്നൊരുക്കുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെ കുന്ദമംഗലം കോട്ടാം പറമ്പിലെ സി.ഡബ്ലു ആർ ഡി.എം ക്യാപസിലാണ് ജല പൈത്യക മ്യൂസിയം സ്ഥിതി ചെയ്യുന്നത്.



Leave a Reply