May 2, 2024

മാനന്തവാടി രൂപതയുടെ പ്രവർത്തനം മാതൃകാപരം: ബിഷപ്പ് കല്ലുപുര

0
Img 20220112 151325.jpg
മാനന്തവാടി: മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളായ ബയോവിൻ അഗ്രോ റിസർച്ച്, റേഡിയോ മാറ്റൊലി തുടങ്ങിയവയുടെ   പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കാരിത്താസ് ഇന്ത്യയുടെ ചെയർമാനും പാറ്റ്‌ന രൂപതയുടെ ആർച്  ബിഷപ്പുമായ മാർ സെബാസ്റ്റ്യൻ കല്ലുപുര അഭിപ്രായപെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാകിരണം പദ്ധതിയുടെ ഭാഗമായി നടത്തിയ വളണ്ടിയർ സംഗമം  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്. ജൈവ കാർഷിക മേഖലയിലും, ആദിവാസി വികസന മേഖലയിലും, പ്രകൃതി വിഭവ പരിപാലനത്തിലും, ജനകീയ സംഘാടനത്തിലുമെല്ലാം  രാജ്യത്തെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിൽ മാനന്തവാടി രൂപത ഏറെ മാതൃകാപരമാണെന്ന് പിതാവ് വ്യക്തമാക്കി. മാനന്തവാടി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പോൾ മൂഞ്ഞേലി മുഖ്യ പ്രഭാക്ഷണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, ബയോവിൻ അഗ്രോ റിസർച്ച് മാനേജിങ് ഡയറക്ടർ റെവ.ഫാ.ജോൺ ചൂരപ്പുഴയിൽ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ജിനോജ്‌ പാലത്തടത്തിൽ,  പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ സംസാരിച്ചു. വളണ്ടിയർ സംഗമത്തോടനുബന്ധിച്ചു നടന്ന സെമിനാറിന് ബോയ്‌സ് ടൗൺ ഡയറക്ടർ ഡോക്ർ  ബാബു ചക്കിയത്ത്‌ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *