May 9, 2024

പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് മരുന്നും, തീ റ്റയുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രവർത്തനമാരംഭിച്ചു

0
Img 20220126 164628.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപള്ളി
പുൽപള്ളി : പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് മരുന്നും, തീ റ്റയുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രവർത്തനമാരംഭിച്ചു .
 കേരളത്തിലെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി ചരിത്രത്തിലാദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് 26.5 ലക്ഷം രൂപ മൃഗചികിത്സ മരുന്നുകൾക്ക് വേണ്ടി വിനിയോഗിക്കുന്നത്.
ഇതിന്റെ ഭാഗമായി വേനൽക്കാലത്തെ കടുത്ത തീറ്റ ക്ഷാമം പരിഹരിക്കാൻ 600 -ക്ഷീര കർഷകർക്ക് സൗജന്യ നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു.
 കൂടാതെ മൃഗങ്ങളിലെ പരാദ രോഗനിയന്ത്രണത്തിനും, കുരങ്ങുപനി പ്രതിരോധത്തിനും 1.5 ലക്ഷം രൂപയുടെ മരുന്നുകളും നൽകുന്നു.
 ഇതിനുപുറമേ പാൽ സബ്സിഡി ഇനത്തിൽ 30 –  ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും.
 ഇതുവഴി  പുൽപ്പള്ളിയിലെ ക്ഷീരകർഷകർക്ക് ആശ്വാസമായിരിക്കുകയാണ് പഞ്ചായത്തിന്റെ വേനൽക്കാല കറവ സംരക്ഷണപദ്ധതി.
 കാലിത്തീറ്റയുടെ വില വർധനവും, തീറ്റ വസ്തുക്കളുടെ ദൗർലഭ്യവും,  കന്നുകാലികൾക്കുള്ള രോഗചികിത്സയും ക്ഷീരകർഷകർക്ക് ബാധ്യതയാകുമ്പോൾ പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വേനൽക്കാല കറവ പദ്ധതി ക്ഷീര കർഷകർക്ക് ഏറെ ആശ്വാസമാകുന്നു.
 വേനൽ കടുത്തതോടെ പാലുല്പാദനത്തിലുണ്ടായ കുറവുമൂലം വന്ന സാമ്പത്തിക നഷ്ടം, പോഷക ഭക്ഷണ കുറവുമൂലം പശുക്കൾ വീണുപോകുന്നതടക്കമുള്ള ചികിത്സകൾക്കും, മറ്റു രോഗങ്ങൾക്ക് വേണ്ടി വരുന്ന ഭീമമായ ചെലവ്, കന്നുകാലികൾക്കുള്ള തീറ്റ കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഭൂരിഭാഗം കർഷകരെയും ആശങ്കയിലാക്കുന്നു.
 ഈ ഘട്ടത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2021-  22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പാൽ സബ്സിഡി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ക്ഷീര മേഖലയ്ക്ക് ഉണർവു നൽകുന്നു.
2021-  ഒക്ടോബർ മുതൽ പുൽപ്പള്ളി മൃഗാശുപത്രി മുഖേന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരമുള്ള മരുന്ന് വിതരണം ആരംഭിച്ചതിനാൽ പ്രതിദിന ഓ  .പി മൂന്നിരട്ടിയോളം വർധിച്ചതായി ആശുപത്രി അധികൃതർ പറയുന്നു.
 മുള്ളൻകൊല്ലി,  പൂതാടി, ചെതലയം  മേഖലയിലെ കർഷകർ വരെ പുൽപ്പള്ളിയിൽ ചികിത്സയ്ക്ക് എത്തുന്നു എന്നാണ് പ്രാഥമിക കണക്ക് വെളിപ്പെടുത്തുന്നത് .
 പുൽപ്പള്ളി  ഗ്രാമപഞ്ചായത്തിലെ ഒരു  വാർഡിൽ നിന്നും 30 – ക്ഷീര കർഷകർക്ക് എന്ന ക്രമത്തിൽ 600 – പേർക്ക് വേനൽക്കാല കറ വസംരക്ഷണത്തിന്റെ ഭാഗമായി 100 -കി.ലോ കേരള ഫീഡ്സ് എലൈറ്റ് കാലി തീറ്റ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ വിതരണം ചെയ്യുന്നു.
 15.6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പ്രസ്തുത ഇനത്തിൽ പദ്ധതിവിഹിതം ചെലവഴിച്ചിട്ടുള്ളത്.
 പാൽ സബ്സിഡി ഇനത്തിൽ വകയിരുത്തിയ 30 -ലക്ഷം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
വേനൽക്കാലത്ത് രൂക്ഷമാകുന്ന മൃഗങ്ങളിലെ പാട്ടുണ്ണി പനി, തൈലേറിയ തുടങ്ങിയ രക്ത പരാദ രോഗങ്ങളെ തടയാനുള്ള മരുന്നുകൾ ഇപ്പോൾ പുൽപ്പള്ളി മൃഗാശുപത്രിയിൽ ലഭ്യമാണ്.
 കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ  മൃഗ ചികിത്സയ്ക്കും, മരുന്നിനും, തീറ്റ വസ്തുക്കളുടെ വിലക്കയറ്റവും, ക്ഷാമവും പരിഹരിക്കുന്നതിനും ഗ്രാമപഞ്ചായത്തിലെ പദ്ധതികൾക്ക് കഴിയുന്നു എന്നതിൽ സന്തോഷമുണ്ടെന്നും, അടുത്ത വാർഷിക പദ്ധതിയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്നും വേനൽക്കാല കറവ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് :ടി. എസ് ദിലീപ്കുമാർ പറഞ്ഞു.
വികസന കാര്യ സമിതി ചെയർമാൻ കെ. കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ  ശോഭ സുകു മുഖ്യപ്രഭാഷണം നടത്തി.
പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ എസ് പ്രേമൻ സ്വാഗതവും,  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗോപിനാഥ് വി. ടി നന്ദിയും പറഞ്ഞു.
 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ടീച്ചർ, സോജിഷ് സോമൻ, ബാബു കണ്ടത്തിങ്കര, വെറ്റിനറി ജീവനക്കാരായ രമേശൻ, വി.എം ജോസഫ് വെള്ളിലാംത്തടത്തിൽ, റോഷ്ന സി.ഡി, ബിന്ദു എം.ആർ, സുനിത പി.കെ , രതീഷ് പി.കെ സന്തോഷ് കുമാർ പി.ആർ,  അരുന്ധതി പി.കെ, ജയാ സുരേഷ്, മാത്യു പി.ജെ, സിജി സാബു തുടങ്ങിയവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *