May 9, 2024

മൾട്ടി ലെവൽ മാർക്കറ്റിങ്ങ് ;ബൈനറി/ പിരമിഡ് നിരോധിച്ചു,എന്നാൽ കച്ചവടം തകൃതി

0
Img 20220126 211500.jpg
 കൊച്ചി : മൾട്ടി ലെവൽ മാർക്കറ്റിങ്ങ് വിപണന മേഖലയിൽ ഒരു വരുമാനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈനറി/ പിരമിഡ് രീതിയിൽ ആളുകളെ ചേർക്കാൻ പാടില്ല എന്ന കേന്ദ്ര സർക്കാർ നിയമം നിലവിൽ വന്നുവെങ്കിലും ഇക്കാര്യം മറച്ചു വെച്ചു കേരളത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ്ങ് കമ്പനികളെല്ലാം പരമാവധി ആളുകളെ ചങ്ങലയിൽ ചേർക്കുന്നതിനുള്ള തീവ്രയത്‌നത്തിലാണ്. കേന്ദ്ര സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള 90 ദിവസകാലാവധി കഴിയുമ്പോൾ ഇപ്പോൾ അംഗമാകുന്നവർക്കെല്ലാം അവരുടെ താഴെ ആളെ ചേർക്കാൻ കഴിയാതെ വരികയും വിവിധ കമ്പനികൾ പിരമിഡ് രീതിയിൽ ആളെ ചേർക്കുന്നതിനായി വ്യക്തികളിൽ നിന്നും ഈടാക്കുന്ന 1000 രൂപ മുതൽ 25000 രൂപവരെ നഷ്ടത്തിലാകും എന്ന കാര്യത്തിൽ തർക്കമില്ല. ഇപ്രകാരം പാക്കേജുകൾ അവതരിപ്പിച്ചു ആളുകളെ ചേർക്കുമ്പോൾ നൽകുന്നത് വിപണിയിൽ ലഭ്യമാകുന്ന സാധനങ്ങളുടെ പത്തിരട്ടിവരെ വില ഈടാക്കി വിൽക്കുന്ന ഉൽപ്പന്നങ്ങൾ. (ഉദാഹരണം: 450 ഗ്രാം ചായപ്പൊടി/ കാപ്പിപ്പൊടി/ സ്റ്റീവിയ – 2000 രൂപ വിലയിട്ടു 1650 രൂപയ്ക്കു നൽകുന്നു. ഈ ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയിൽ 150 രൂപ മുതൽ 300 രൂപ വരെയേ വിലവരികയുള്ളൂ. മേല്പറഞ്ഞ രീതിയിൽ സാധനങ്ങൾ വാങ്ങി അംഗമായി താഴെ രണ്ടു പേരെ ചേർത്താൽ കിട്ടുന്നത് കേവലം 650 രൂപ. 13500 രൂപയുടെ പാക്കേജ് വാങ്ങി അംഗമായി ഇതേരീതിയിൽ താഴെ രണ്ടാളെ ചേർത്താൽ കിട്ടുന്നത് കേവലം 1000 രൂപ. ഇത്തരത്തിൽ വൻതുക ഈടാക്കി ആളെ ചേർത്ത് മണിചെയിൻ കച്ചവടത്തിലൂടെ കമ്പനികളും ലീഡർമാരും പതിനായിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നു. 
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കൺസ്യൂമർ പ്രൊട്ടക്ഷൻ( ഡയറക്ട് സെല്ലിങ്ങ് ) റൂൾസ് – 2021 അനുസരിച്ചു ആളുകളെ താഴെ താഴെ ചേർത്ത് മേൽത്തട്ടും കീഴ്തട്ടും രീതിയിൽ വരുമാനം വിതരണം ചെയ്യുന്ന രീതിക്കു അന്ത്യം കുറിച്ചിരിക്കുകയാണ്. ഈ രീതിയിലൂടെയാണ് ഒരു പണിയും ചെയ്യാതെ താഴെ തട്ടിലുള്ളവർ ചെയ്യുന്ന കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ മേൽത്തട്ടിലുള്ള കുറെ മാന്യന്മാർ ലീഡർമാർ എന്ന നിലയിൽ വീട്ടിലിരുന്നു പണമു ണ്ടാക്കുന്നത്. ഈ പ്രവണത
അവസാനിപ്പിച്ചുകൊണ്ട് ഡയറക്ട് സെല്ലിങ്ങ് വില്പനമേഖലയിൽ ഉൽപ്പാദകൻ, വിൽപ്പ നക്കാരൻ, ഉപഭോക്താവ് എന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുകയാണ്. ആരാണോ ഒരു കമ്പനിയുടെ ഉൽപ്പന്നം വിൽപ്പന നടത്തുന്നത് അയാൾക്കാണ് അതിൽ നിന്നുള്ള വരുമാനം എടുക്കാൻ അവകാശം. അതിനു പകരം മുകളിലേക്ക് പതിനഞ്ചോ, മുപ്പതോ ലെവലുകളിലേക്കു വരുമാനം വീതിച്ചു നൽകാൻ പാടില്ല. ഇക്കാര്യങ്ങൾ മറച്ചുവെച്ചു കൊണ്ട് പിരമിഡ് രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം തങ്ങളുടെ കമ്പനി 100 ശതമാനം വിധേയമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കച്ചവടം പൊടിപൊടിക്കുന്നു. തൊണ്ണൂറു ദിവസം കഴിയുമ്പോൾ മേല്പറഞ്ഞ ലീഡർമാരും കമ്പനികളും മാന്യമായി വേദിയിൽനിന്നും പിൻവാങ്ങും. ഇവരുടെ വാക്ക് വിശ്വസിച്ചു ഒരു സ്ഥിരവരുമാനം പ്രതീക്ഷിച്ചു ആയിരങ്ങളും പതിനായിരങ്ങളും നൽകി ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി ഇത്തരം പിരമിഡ് ( മണിചെയിൻ) കച്ചവടത്തിൽ അംഗമാകുന്നവർക്ക്‌ സാമ്പത്തിക നാഷ്ടവും മാനഹാനിയുമാണ് സംഭവിക്കാൻ പോകുന്നത്.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഉൾപ്പെടെ വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകാനും നിയമനടപടിയെടുക്കാനും നിയോഗിക്കപ്പെട്ടിട്ടുള്ള സംസ്ഥാന സിവിൽ സപ്ലൈസ് ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള നിരീക്ഷണ സമിതി ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പരാതികൾ നൽകിയിട്ടും ഇവരുടെ ഭാഗത്തു നിന്നും ഉചിതമായ നടപടികൾ ഉണ്ടാകുന്നില്ല.  
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കൺസ്യൂമർ പ്രൊട്ടക്ഷൻ( ഡയറക്ട് സെല്ലിങ്ങ് ) റൂൾസ് – 2021- മായി ബന്ധപ്പെട്ടു പൊതുജനങ്ങൾ വഞ്ചിക്കപെടാതിരിക്കാനും ഈ മേഖലയുമായി ബന്ധപ്പെട്ടു ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്കുണ്ടായിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാനും കഴിയുംവിധം മൾട്ടി ലെവൽ മാർക്കെറ്റിങ്ങ് വിപണന സംവിധാനം നിയമവിധേയമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സംസ്ഥാന നിരീക്ഷണ സമിതി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ജനത്തെ തെറ്റിദ്ധരിപ്പിച്ചു കച്ചവടം നടത്തുന്ന ലീഡർമാർ ഉൾപ്പെടെ യുള്ളവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിയിൽ ചേർന്ന ഫ്രാഞ്ചൈസി
ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.  പ്രേംജി.എം.പി, വിജു. എം. വർഗീസ്, അനിൽ കുമാർ. കെ.പി, ജോണി എരമല്ലൂർ, അക്ഷയ് ജോൺസൻ, നെൽസൺ ജോസഫ് , സുജിത് വരാപ്പുഴ എന്നിവർ സംസാരിച്ചു.
     
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *