May 9, 2024

ഫിറ്റ്നസ് സെന്ററുകൾ അടച്ചിടാനുള്ള നീക്കത്തിനെതിരെ ബോഡി ബിൽഡിംഗ് അസോസിയേഷൻ രംഗത്ത്

0
Img 20220128 192556.jpg
മാനന്തവാടി : ഫിറ്റ്നസ് സെന്ററുകൾ അടച്ചിടാനുള്ള നീക്കത്തിനെതിരെ ബോഡി ബിൽഡിംഗ് അസോസിയേഷൻ രംഗത്ത്. സാമൂഹ്യ അകലം പാലിച്ച് പത്ത് പേരെ വെച്ച് സെന്ററുകൾ പ്രവർത്തിക്കാനുള്ള നടപടി ഉണ്ടാവണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.കൃഷ്ണകുമാറും നേതാക്കളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജിംനേഷ്യം ആവശ്യ സർവ്വീസായി പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മനുഷ്യ ശരീരത്തെ വ്യായാമം വഴി ആരോഗ്യവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ
ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്ററുകളും പ്രവർത്തിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിന് മാത്രമെ പകർച്ചവ്യാധികളെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയു എന്ന സത്യം നിലനിൽക്കെ കൊവിഡ് വ്യാപനത്തിന്റെ പേരിൽ ഫിറ്റ്നസ് സെന്ററുകൾ അടച്ചിടണമെന്ന പറയുന്നത് ന്യായിക്കരിക്കാൻ കഴിയില്ല. ബസ്സുകൾ, മാളുകൾ, മാർക്കറ്റുകൾ, എന്തിനേറെ ബീവറേജസ് ഔട്ട് ലെറ്റിൽ പോലും ആളുകൾ ഒരു നിയന്ത്രണവുമില്ലാതെ തിങ്ങി നിറയുമ്പോൾ നിശ്ചിത അകലവും ആരോഗ്യ സംരക്ഷണവും ഉറപ്പ് വരുത്തുന്ന ഫിറ്റ്നസ് സെന്ററുകൾ അടയ്ക്കണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല. അതുകൊണ്ട് തന്നെ പത്ത് പേരെ വെച്ച് സെന്ററുകൾ പ്രവർത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി എം.കെ.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ എ.പ്രസാദ്, പി.ആർ.ലതീഷ്, വി.പി.ഷിനോജ്, പി.ഡി. വർക്കി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *