May 4, 2024

ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിൻ്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കണം: കെ എഫ് എ

0
News Wayanad 62.jpg
 മാനന്തവാടി: സർക്കാർ  കർഷകർക്ക് സഹായകരമല്ലാത്ത നയങ്ങളാണ് കർഷക ആത്മഹത്യകൾ വർദ്ധിക്കാൻ കാരണമെന്ന് കേരളാഫാർമേഴ്സ് അസോസിയേഷൻ വിലയിരുത്തി. തിരുനെല്ലിയിലെ രാജേഷ് എന്ന യുവ കർഷകൻ ആത്മഹത്യ ചെയ്തത് ഒടുവിലത്തെ ഉദാഹരണമാണ് . അദ്ധേഹത്തിന്റെ കൃഷികൾ തുടർച്ചയായി വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. ഇത് പ്രതിക്ഷേധാർഹമാണ്. ആയതിനാൽ രാജേഷിന്റെ കടബാദ്ധ്യതകൾ സർക്കാർ ഏറ്റെടുത്ത് ആ കുടുംബത്തെ സഹായിക്കണമെന്ന് കെ എഫ് എ ആവശ്യപെട്ടു. ചെയർമാൻ സുനിൽ മഠത്തിൽ അദ്ധ്യഷത വഹിച്ചു. യോഗത്തിൽ പൗലോസ് മോളത്ത് , മാത്യ പനവല്ലി , വർഗ്ഗീസ് കല്ലൻമാരി , ആലിയ കമ്മോo, കെ.എം. ഷിനോജ്, രാജൻ പനവല്ലി തുടങ്ങിയവർ പ്രസംഗിച്ചു. പോൾ തലച്ചിറ സ്വാഗതവും . കുര്യൻ മൊതക്കര നന്ദിയും പറഞ്ഞു. തിരുനെല്ലിയിലെ കർഷക ആത്മഹത്യ കുടുംബ പ്രശ്ന മാണെന്ന് വരുത്തി ലഘൂകരിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കേരളാ ഹാർമേഴ്സ് അസോസിയേഷൻ യോഗം മുന്നറിയിപ്പ് നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *