May 6, 2024

ആസ്റ്റർ – ടെഫ വില്ലേജ് നിവാസികൾക്കുള്ള സൗജന്യ ഭവനങ്ങളുടെ രേഖ കൈമാറി

0
Gridart 20220525 0631461412.jpg
മേപ്പാടി: ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ആസ്റ്റർ ഡിഎം ഫൗണ്ടേഷനും
തെക്കേപ്പുറം എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നിർമ്മിച്ചു നൽകിയ 20 വീടുകളുടെ സമർപ്പണം ബഹു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. വീടിന്റെ രേഖകളുടെ വിതരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പ്‌ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറും നിർവ്വഹിച്ചു.സർക്കാറിന്റെ സഹായങ്ങൾക്കായി ഒരുഭാഗത്തു ആളുകൾ കാത്തുനിൽക്കുമ്പോൾ ആസ്റ്റർ പോലുള്ള പ്രസ്ഥാനങ്ങൾ ഒരു ലാഭേശ്ചയും കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് തികച്ചും മാതൃകപരവും പ്രശംസനീയവുമാണെന്ന് ഉൽഘാടന വേളയിൽ ബഹുമാനപെട്ട മന്ത്രി പറഞ്ഞു .
2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വയനാട് ജില്ലയിലെ 50 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 30 വീടുകളുടെ താക്കോൽ ഇതിനോടകം നടന്നു കഴിഞ്ഞു. ഇതിൽ 20 വീടുകളാണ് പനമരം പഞ്ചായത്തിലെ കരിമ്പുമ്മൽ പ്രദേശത്തു ക്ലസ്റ്റർ ഹോമായി പണികഴിപ്പിച്ചത്. എല്ലാ മഴക്കാലങ്ങളിലും വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നിരുന്ന കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ നൽകിയത്.
ആസ്റ്റർ – ടെഫ വില്ലേജിന്റെ കോർഡിനേറ്റർ കെ എം നസീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ ആദം ഓജി അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ആസ്റ്റർ ഡിഎം ഫൌണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിമും റിപ്പോർട്ട് അവതരണം ആസ്റ്റർ -ടെഫ വില്ലേജ് വൈസ് ചെയർമാൻ യൂനസ് പി വി യും നിർവഹിച്ചു. ആസ്റ്റർ – ടെഫ വില്ലേജ് ട്രഷറർ നൗഷാദ് തൈക്കണ്ടി നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *