April 29, 2024

ബഫർസോൺ കേന്ദ്ര ഗവൺമെന്റ് ഓർഡിനൻസ് ഇറക്കണം : എൻസിപി

0
Img 20220609 124129.jpg
കൽപ്പറ്റ : വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര ഗവൺമെന്റ് വനാതിർത്തിയെ സീറോ പോയിന്റ് ആയി കണക്കാക്കി കൊണ്ട് ഓർഡിനൻസ് ഇറക്കണമെന്ന് എൻസിപി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മറ്റു കർഷക സംഘടനകളും നടത്തുന്ന എല്ലാവിധ സമര പരിപാടികൾക്കും പൂർണ്ണ പിന്തുണ നൽകുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു . വനം വന്യജീവി വകുപ്പ് മന്ത്രി  എകെ ശശീന്ദ്രൻ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ പോകണം എന്ന് സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തെ കമ്മറ്റി ഏകകണ്ഠമായി അഭിനന്ദിച്ചു .
കേന്ദ്രത്തിന്റെ എതിർപ്പ് മറികടന്നുകൊണ്ട് 
 കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയ മന്ത്രി എ കെ ശശീന്ദ്രന്റെ നടപടിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
വയനാടിന്റെ ചാർജ് ഉള്ള മന്ത്രിയോട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കർഷക പ്രതിനിധികളെയും വിളിച്ചുകൂട്ടി ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ യോഗം ആവശ്യപ്പെട്ടു.
 ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, എക്സിക്യൂട്ടീവ് മെമ്പർ , സംഘടനാ സെക്രട്ടറി കെ ബി പ്രേമാനന്ദൻ , റെനിൽ കെ വി, വന്ദന ഷാജു, പി അശോക് കുമാർ, അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ, അഡ്വ:കെ യൂ ബേബി എ കെ രവി, എ പി ഷാബു, ടോണി ജോൺ, ജോഷി ജോസഫ്, മമ്മൂട്ടി എളംഗോളി, സദാനന്ദൻ പി, രാജൻ മൈക്കിൾ, ഷൈജു വി കൃഷ്ണൻ, എം കെ ബാലൻ,സുരേന്ദ്രബാബു , അബ്ദുൽ റഹ്മാൻ, മനോജ് കാരക്കാമല തുടങ്ങിയവർ 
 പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *