May 5, 2024

ബഫർ സോൺ: സുപ്രീം കോടതി വിധി 100 ശതമാനം നടപ്പിലാക്കണമെന്ന് പശ്ചിമഘട്ട സംരംക്ഷണ സമിതി

0
Img 20220610 Wa00262.jpg
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി 100 ശതമാനം നടപ്പിലാക്കണമെന്ന് പശ്ചിമഘട്ട സംരംക്ഷണ സമിതി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
സംരക്ഷിത വന മേഖലയിൽ നിന്ന് ഒരു കിലാ മീറ്റർ വീതിയിൽ ജൈവ സംരക്ഷിത കവചം  അനിവാര്യമാണെന്ന് സുപ്രീം കോടതി വിധിക്കെതിരെ കർഷകരെ ഇളക്കി വിട്ട് യഥാർത്ഥ പ്രശ്നങ്ങൾ മൂടി വെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. യഥാർത്ഥത്തിൽ ഇത് സുപ്രീം കോടതിയുടെ മാത്രം തീരുമാനമല്ല. 1936 മുതൽ വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ബഫർ സോണുകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ 2002 ൽ രൂപീകരിക്കപ്പെട്ടതാണ് കേന്ദ്ര എംപവേർഡ് കമ്മിറ്റി . ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത് വനാതിർത്തിയിൽ 1 മുതൽ 10 വരെ ബഫർ സോണുകളായി നിലനിർത്തുക എന്നതാണ്. ഇതിൽ എത്രയാകാമെന്നുള്ള അന്ത്യം തീരുമാനം സംസ്ഥാന ങ്ങൾക്ക് വിടുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ തത്വ ത്തിൽ ഈ 10 കിലോ മീറ്റർ നിലനിൽക്കുമെന്ന് ഈ കമ്മിറ്റി 2011 ൽ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുള്ളതാണ്.
2012 ൽ ഈ കമ്മിറ്റി വീണ്ടും നൽകിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2014 ൽ ഉമ്മൻ ചാണ്ടി നിയോഗിച്ച ഉമ്മൻ – വി – ഉമ്മൻ കമ്മിറ്റി, കസ്തൂരിരംഗൻ റിപ്പോർട്ടിലുളള 123 വില്ലേജുകൾ മാറ്റി 92 വില്ലേജുകളെ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. അത് പ്രകാരം സംസ്ഥാനത്തിലെ വനാതിർത്തിയിലെ ദൂര പരിധി 3.04 കിലോ മീ റ്റർ വരും. ഇതിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് കഴിഞ്ഞ വർഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിഞ്ചാനം ഇറക്കി. 2018 – ൽ എൽ ഡി എഫ് ഗവൺമെന്റ് പി ജെ കുര്യൻ കമ്മിറ്റിയെ ഇതിനായി നിയോഗിച്ചു. ഉമ്മൻ – വി – ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളതിൽ നിന്നും 32 വില്ലേജുകളെ കൂടി ഒഴിവാക്കുകയും വനാതിർത്തിയിൽ നിന്ന് ഒരു കിലോ മീറ്റർ ദൂരം എല്ലായിടത്തും വേണമെന്ന റിപ്പോർട്ട് നൽകുകയുമാണ് ഉണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ ജൈവ വൈവിധ്യ ഇടമായ പശ്ചിമഘട്ടത്തിൽ തന്നെ 65% വിഭവങ്ങളും സ്ഥിതി ചെയ്യുന്ന കേരളത്തിലെ കാടിന്റെ അവസ്ഥ അതി ദയനീയമാണ്. അത്തരം സാഹചര്യങ്ങളിൽ സംസ്ഥാനത്തെ ദേശിയ ഉദ്യാനങ്ങൾ (6 എണ്ണം = 488 ച.സാ)16 വന്യ ജീവി സങ്കേതങ്ങൾ(2199ച.സാ) എന്നിവയുടെ ബഫർ സോണുകൾ (ഷോക്ക് അബ്സോർബറുകൾ) സംരക്ഷിക്കാതെ നാടിനു നിലനിൽക്കുവാൻ കഴിയില്ല.
കർഷക ജനതയോടും കാർഷിക മേഖലയോടും കേരളം ഭരിച്ച മുന്നണികൾ സ്വീകരിച്ച നികൃഷ്ടമായ നിഷേധ മാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് കാരണമായത്. ഈ നീണ്ട കാലയളവിൽ വ്യക്തവും ശാസ്ത്രീയവുമായ ന ഈ പരിപാടികൾ ഇരു മുന്നണികളും സ്വീകരിച്ചില്ല. വനം വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോണുകൾ 10കി.മി. ആയിരിക്കണമെന്ന നിയമം നിലനിൽക്കെയാണ് വയനാട്ടിൽ 300 ഓളം കരിങ്കൽ ക്വാറികൾക്കും ക്രഷറുകൾക്കും തടിമില്ലുകൾക്കും വൻകിട റിസോർട്ടുകൾക്കും സംസ്ഥാന ഗവൺമെന്റ് തശേഷം അനുമതി നൽകിയത്. കാലാവസ്ഥ യെ തകിടം മറിക്കുകയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും കൃഷി അസാധ്യമാക്കി തീർക്കു കയും ചെയ്ത മാഫിയകൾക്ക് വേണ്ടി നിലകൊള്ളുകയയായിരുന്നു കേരളം ഭരിച്ച സംസ്ഥാന ഗവൺമെന്റുകൾ.
പത്ര മാധ്യമങ്ങളിൽ പേര് വരുത്താതെ എന്നും സസ്യാധികൾ നട്ട് പിടിപ്പിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന കർഷക – കർഷക തൊഴിലാളി – ആദിവാസി ജന വിഭാഗങ്ങൾ നൽകുന്ന പാരിസ്ഥിതിക സേവനങ്ങൾ കണക്കിലെടുത്ത പൊതു ഗജനാവിൽ നിന്ന് അവർക്ക് ആനുകൂല്യങ്ങൾ നൽകിയും തൊഴിൽ നൽകിയും ഈ പ്രദേശത്തെ ജനങ്ങൾ ഉണ്ടാകാവുന്ന നഷ്ടം നികത്തുകയും കോടതി വിധിയെ മാനിക്കുകയുമാണ് വേണ്ടത്. യഥാർത്ഥത്തിൽ ഈ കോടതി വിധി കർഷകന്റെയും കാർഷിക വൃത്തിയുടെയും സുസ്ഥിരതയ്ക്ക് അനിവാര്യമാണ്.
. വർഗ്ഗീസ് വട്ടേക്കാട്ടിൽ ( സ്റ്റേറ്റ് സെക്രട്ടറി), സലീം കുമാർ എൻ, സി പി റഷീദ്, എ കൃഷ്ണൻകുട്ടി എന്നിവർ 
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *