April 26, 2024

കടുവ പേടിയിൽ മുള്ളൻ കൊല്ലി പഞ്ചായത്ത്

0
Img 20220827 Wa00062.jpg
പുൽപ്പള്ളി :വന്യമൃഗങ്ങളുടെ ശല്യത്താൽ പൊറുതി മുട്ടിയിരിക്കുകയാണ് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ. കാട്ടുപന്നിയും മയിലും മാനും കുരങ്ങും മരപ്പട്ടിയും കാട്ടാനയും മൂലം ജനങ്ങൾ വലയുമ്പോഴാണ് അവർക്കിരട്ടി പ്രഹരമായി നാട്ടിൽ കടുവയുടെ സാന്നിദ്ധ്യം പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പ് ആലത്തൂർ, സുരഭിക്ക വല പ്രദേശത്തായിരുന്നു കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതെങ്കിൽ രണ്ട് ദിവസങ്ങളിലായി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് , ഇരിപ്പൂട് – പുണ്യാളൻ കുന്ന്, മുള്ളൻ കൊല്ലി ടൗണിൽ നിന്നും 50 മീറ്റർ അകലെ, ഇല്ലിക്കൽ കവല, തറപ്പത്തു കവല, ശശി മലക്കുന്ന്, ചണ്ണോത്തു കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടുവയുടെ കാൽപ്പാടുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തിരച്ചിലിൽ കണ്ടെത്തി. പഞ്ചായത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല.ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വച്ച് സർവ്വകക്ഷി മീറ്റിംഗ് വിളിക്കുകയും, ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവന പാലകരോട് ജനങ്ങളുടെ ഭീതി അകറ്റുന്നതിനും അവരുടെ ജീവനും കൃഷിക്കും സംരക്ഷണം നല്കുന്നതിനും ഉള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർവ്വകക്ഷി നിർദ്ദേശമനുസരിച്ച്, വന്യമൃഗ ശല്യമനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിപ്പിക്കുവാനും നൈറ്റ് പട്രോളിംഗ് വർദ്ദിപ്പിക്കുവാനും തീരുമാനിച്ചു.സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.കെ.ജോസ് , ഷൈജു പഞ്ഞിത്തോപ്പിൽ , ജിസ്റ മുനീർ , മെമ്പർമാരായ ഷിനു കച്ചിറയിൽ, ഷിജോയി മാപ്ലശ്ശേരി, കലേഷ്.പി.എസ്, മോളി സജി, ചന്ദ്രബാബു കെ.കെ, സുധന ടരാജൻ, അമ്മിണി സന്തോഷ്, ജെസ്സി സെബാസ്റ്റ്യൻ, പുഷ്‌പവല്ലി നാരായണൻ , മഞ്ജുഷാജി, ശാന്തി നി പ്രകാശൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വർഗ്ഗീസ് മുരിയൻ കാവിൽ , പി.ജെ. പൗലോസ്, റെജി ഓലിക്കരോട്ട് , രാജൻ പാറക്കൽ, ഫോറസ്റ്റ് ഓഫീസർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് – ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *