ത്രോബോൾ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി

കൽപ്പറ്റ : വയനാട് ജില്ലാ ത്രോബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി മീറ്റിംഗ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു ഉത്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ത്രോബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം ശാഹുൽ ഹമീദ് മുഖ്യഥിതി ആയിരുന്നു. സാജിദ് എൻ.സി , സുബൈർ ഇളക്കുളം,നവാസ്. കെ, ജംഷീർ തെക്കേടത്തു, ഷിജിൻ, ശോഭ എന്നിവർ സംസാരിച്ചു.2022-26 കാലയള വിലേക്കുള്ള ഭാരവാഹികളായി
ജംഷീർ തെക്കേടത് (പ്രസിഡന്റ് )
മുഹമ്മദ് ഷംനാദ് (സെക്രട്ടറി )
ഷിജിൻ. പി (ട്രഷറർ ) തിരഞ്ഞെടുക്കപ്പെട്ടു.



Leave a Reply