ചീട്ടുകളി സoഘം പോലീസ് പിടിയിലായി

കമ്പളക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പത്തംഗ ചീട്ടുകളി സംഘത്തെ കമ്പളക്കാട് പോലീസ് പിടി കൂടി. കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ പെടുന്ന കഴുക്കലോടിയിൽ നിന്നാണ് സംഘത്തെ പോലീസ് വലയിലാക്കിയത്.
പുൽപ്പള്ളി മൈലാടുംപാറ വീട്ടിൽ ടോമി (56) ,വാളാട് വള്ളി വീട്ടിൽ മുഹമ്മദലി (42) ,അരിഞ്ചേർമല പുത്തൻ വീട്ടിൽ ഷൈജു (48) ,ബത്തേരി പുത്തൻകുന്ന് വള്ളിയില്ലാ വീട്ടിൽ ഹംസ (46) ,പിണങ്ങോട് അച്ചൂർ കുന്നത്തടത്തിൽ സലീം (42) ,അമ്പലവയൽ പുത്തൻ വീട്ടിൽ അബ്ബാസ് ബാബു (63) ,അഞ്ചാംമൈൽ കാരക്കാമല വടക്കോട്ടുമ്മൽ മനോജ് (48), പുൽപ്പള്ളി ആനശ്ശേരിയിൽ സുജിത്ത് (39 ) അഞ്ചുകുന്ന് കണ്ണാടി വീട്ടിൽ മുസമ്മിൽ (32) എന്നിവരാണ് പോലീസിൻ്റെ പിടിയലകപ്പെട്ടത്.



Leave a Reply