April 30, 2024

പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണം : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്

0
Img 20220708 Wa00332.jpg
തവിഞ്ഞാൽ: പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്. പദ്ധതിക്കൾക്ക് അംഗീകാരം ലഭിച്ച് നടപ്പിലാക്കേണ്ട സമയത്ത് സർക്കാർ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും തവിഞ്ഞാലിന് രണ്ട് കോടി രൂപയിലധികം രൂപ കുറവ് വന്നതായും ഇത് ലൈഫ് ഭവന പദ്ധതി അടക്കം അട്ടിമറിക്കപ്പെടുമെന്നും ഭരണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവുകളിലൂടെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ രണ്ടരക്കോടിയോളം രൂപ  വെട്ടിക്കുറച്ചതായി ഭരണ സമിതി. 
പ്രസ്തുത നടപടി പഞ്ചായത്തിന്റെ വികസനാവർത്തനങ്ങളെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും വെട്ടിക്കുറച്ച ഫണ്ട് പുനസ്ഥാപിക്കാനുള്ള  നടപടികൾ  സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും ഭരണ സമിതി ആവശ്യപ്പെട്ടു. പദ്ധതികൾക്ക് അംഗീകാരം ലഭിക്കുകയും അവ ഓരോന്നായി നടപ്പിലാകേണ്ട സമയത്ത് ഇത്തരത്തിൽ പദ്ധതി വിഹിതം വെട്ടി കുറച്ചത് ലൈഫ് ഭവന പദ്ധതിയടക്കം അട്ടിമറിക്കുന്ന തരത്തിലേക്ക് നീങ്ങും. ഏറെ പിന്നോക്കം നിൽക്കുന്നതും മൂന്ന് വില്ലേജുകളും ആദിവാസി തോട്ടം മേഖല ഉൾപ്പെടുന്ന തവിഞ്ഞാലിനെ സംബദ്ധിച്ച് ഏറെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷ ലൈജി തോമസ്, ഭരണ സമിതി അംഗങ്ങളായ ജോസ് പാറയ്ക്കൽ, പി.എസ് മുരുകേശൻ, റോസമ്മ ബേബി തുടങ്ങിയവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *