May 3, 2024

പ്രകൃതിദുരന്തങ്ങൾ അതി ജീവിക്കാൻ ‘കെയർ ഹോം’ പദ്ധതി

0
പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ചുനൽകാൻ സഹകരണ വകുപ്പ്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇതര സർക്കാർ സംവിധാനങ്ങൾക്കും എൻജിഒകൾക്കും പുറമെ സഹകരണ വകുപ്പ് വീടുകൾ നിർമിച്ചു നൽകുന്നത്.
ജില്ലയിൽ 84 പേരാണ് 'കെയർ ഹോം' പദ്ധതി ഗുണ ഭോക്താക്കൾ. ഒരു വീടിന് അഞ്ച്
ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. തുക സഹകരണ വകുപ്പ് കണ്ടെത്തും. വീടുകൾ
നിർമിക്കുന്ന സ്ഥലത്തെ സഹകരണ സംഘങ്ങൾക്കാണ് നിർമാണ ചുമതല. ഇതിനായി 36
പ്രാദേശിക സംഘങ്ങളെ ചുമതലപ്പെടുത്തി. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന,
ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താൽപര്യം, സാമ്പത്തികസ്ഥിതി
എന്നിവയ്ക്കനുസരിച്ചാവും വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും. മാർച്ച് 10നകം പൂർത്തീകരിച്ച്
31നുള്ളിൽ താക്കോൽ കൈമാറുന്നതിനാണ് ലക്ഷ്യം. ജില്ലാതല നിർവഹണ സമിതിയിൽ
ജില്ലാ കലക്ടർ ചെയർമാനും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കൺവീനറുമാണ്.
ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സഹകരണ ഓഡിറ്റ്
ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ് ഡെപ്യൂട്ടി ര ജിസ്ട്രാർ, ഗ വ. എൻജിനീയറിങ്
കോളജ് പ്രിൻസിപ്പാൾ, രണ്ടു സംഘം പ്രതിനിധികൾ അംഗങ്ങളാണ്.
 പദ്ധതി നട പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ എ ആർ അജയകുമാറിന്റെ
അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ജില്ലാതല യോഗം ചേർന്നു. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ മൂന്നു പേരടങ്ങുന്ന സാങ്കേതിക
സമിതി രൂപീകരിക്കണമെന്നു കലക്ടർ നിർദേശിച്ചു. സർക്കാർ സർവീസിൽ നിന്നു
വിരമിച്ച സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും. യോഗ ത്തിൽ എ ഡിഎം കെ
അജീഷ്, ജോയിന്റ് ര ജിസ്ട്രാർ (ജനറൽ) പി റഹീം, സ ഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ
ചന്ദ്രൻ കൊയ്‌ലോടൻ, പി വി സഹദേവൻ, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ
കൃഷ്ണ ദാസൻ, എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഹ മീദ് എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *