April 26, 2024

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം -ജോയന്റ് കൗൺസിൽ

0
Img 20191101 Wa0494.jpg
 
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സാമൂഹ്യ സുരക്ഷ തകർക്കുകയും സേവന വിദ്യാഭ്യാസ മേഖലയുടെ ആകർഷണീയത ഇല്ലാതാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് മുമ്പുണ്ടായിരുന്ന പെൻഷൻ പദ്ധതി തന്നെ ഉറപ്പു വരുത്തണമെന്നും ജോയന്റ് കൗൺസിൽ വയനാട് സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ഏകദിന സത്യാഗ്രഹം നടത്തി ആവശ്യപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ചത് 2002-ൽ കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാരാണ്. 2006-ൽ അധികാരത്തിൽ വന്ന യു ഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ഉത്തരവ് പിൻവലിച്ചു. വീണ്ടും അധികാരത്തിൽ വന്ന യു ഡി എഫ് സർക്കാർ 1 – 4 – 2013 ന് ശേഷം സർക്കാർ സർവീസിൽ വന്നവർക്ക് പങ്കാളിത്ത പെൻഷൻ പ്രാവത്തികമാക്കികൊണ്ട് അവരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും ക്ഷാമബത്തയിൽ നിന്നും ഓരോ മാസവും 10% വീതം പിടിച്ചെടുത്ത് സർക്കാർ വിഹിതവും ചേർത്ത് അക്സിസ് ബാങ്കിലേക്ക് അയക്കുന്നു. ഈ പദ്ധതി യു ഡി എഫ് സർക്കാറിന്റെ ഭരണ നേട്ടമായി ഉമ്മൻ ചാണ്ടി സർക്കാർ പ്രചരിപ്പിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിലുള്ള ജീവനക്കാർക്ക് ബാധകമാകുന്നതിനും ഉമ്മൻ ചാണ്ടി സർക്കാർ കുറുക്ക് വഴികൾ തേടിക്കൊണ്ടിരിക്കുമ്പോഴാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കണമെന്ന് ഇടത് പക്ഷ നിലപാട് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം പ്രാവർത്തികമാക്കി ജീവനക്കാരെ വിശ്വാസത്തിൽ എടുക്കണമെന്ന് സത്യാഗ്രഹം ഉദ്ലാടനം ചെയ്ത് കൊണ്ട് എഐ ടി യു സി ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാലിൻ അഭ്യർത്ഥിച്ചു. സത്യാഗ്രഹ സമരത്തിൽ ജോയന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ സ്വാഗതം പറഞ്ഞു. ജോ. കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ .മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി.ടി.ഡി.സുനിൽ മോൻ, ടി.പി. രേഖ, എ.പി.വിജയൻ, എൽ.ഡി.സുജിത്ത്, കെ.വി. ബാബുരാജ്, കെ.വി.ബിനിൽകുമാർ, എം.ബി.പ്രേംജിത്ത്, എൻ.സുജിത്ത്, കെ.ഹർഷ് കുമാർ, മഹിതാ മൂർത്തി, പി.ദിലീപ്, പി. സൂപ്പി എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.പി.ജയപ്രകാശ് നന്ദി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *