April 26, 2024

കൊറോണയെ നേരിടാൻ ജാഗ്രത ശക്തമാക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

0
Prw 573 Coronavirus Avalokana Yogathil Ethiya Manthriye Parishothiokunnu.jpg


കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത ശക്തമാക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുതെന്നും  മന്ത്രി പറഞ്ഞു. കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന  അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജാഗ്രതാ സമിതികള്‍ ഇതുവരെ 1,80,512 വീടുകള്‍ സന്ദര്‍ശിച്ചു. 
അടിയന്തിര ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുതിനായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ 1832 ക'ിലുകളാണ് സജ്ജീകരിച്ചി'ുള്ളത്. കൂടുതല്‍ പേരെ പരിചരിക്കുവാന്‍ സാധിക്കു തരത്തില്‍ കൂടുതല്‍ ക'ിലുകള്‍ സജ്ജമാക്കണമെ് യോഗത്തില്‍ നിര്‍ദേശിച്ചു. രോഗ പ്രതിരോധത്തിനായി മാസ്‌ക്, കയ്യുറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ലഭ്യമാക്കും. എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി ആറ് വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഏഴ് വെന്റിലേറ്ററുകളാണ് നിലവില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത്. ആദിവാസി കോളനികള്‍, തെരുവില്‍ കഴിയുവര്‍ എിവരെ കേന്ദ്രീകരിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരുവില്‍ കഴിയുവര്‍ക്ക് ഭക്ഷണം ലഭ്യമാക്കി പരിശോധന ശക്തമാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും നഗരസഭകളും മുന്‍ കൈയ്യെടുക്കാന്‍ നിര്‍ദേശം നല്‍കിയി'ുണ്ട്. കുടകിലേക്കുള്ള യാത്ര ഒഴിവാക്കുതിനായി കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ സജ്ജമാക്കുവാനും ബോധവത്കരണം നല്‍കുവാനും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന്  നിര്‍ദേശം നല്‍കി. 
അതിര്‍ത്തിയില്‍ 13,643 വാഹനങ്ങള്‍ പരിശോധിച്ചു. പ്രായമേറിയവരുടെ സംരക്ഷണം ശക്തമാക്കുതിനുള്‌ള ഇടപെടലിനായി പ്രത്യേക ലിസ്റ്റ് അക്ഷയ വഴി തയ്യാറാക്കുുണ്ട്. ഏപ്രില്‍ മാസം വരെയുള്ള റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തിയി'ുണ്ടെ് സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഹോമിയോ വകുപ്പ് മുഖേന രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുതിനുള്ള മരുുകള്‍ ലഭ്യമാക്കി വരുതായി ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *