April 26, 2024

ഡീപ്പ് ക്ലീൻ വയനാട് ശുചീകരണ യജ്ഞത്തിൽ സജീവമായി സാന്ത്വനം ടീമും

0
Img 20200823 Wa0440.jpg
കൽപ്പറ്റ : ഡീപ്പ് ക്ലീൻ വയനാട് എന്ന പേരിൽ ജില്ലാ ഭരണകൂടത്തിൻ്റെയും   ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ
കുടുംബശ്രീ പ്രഖ്യാപിച്ച ശുചീകരണ യജ്ഞം ജില്ലയിൽ വിവിധയിടങ്ങളിൽ നടന്നു.
കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ നടന്ന ശുചീകരണ പ്രവൃത്തികൾക്ക് എസ് വൈ എസ് സാന്ത്വനം കൽപ്പറ്റ എമർജൻസി ടീം നേതൃത്വം നൽകി .
രാവിലെ ഒമ്പത് മണിക്ക് ഉപകരണങ്ങളുമായി എത്തിയ ഇരുപതോളം സാന്ത്വനം എമർജൻ സി ടീം  അംഗങ്ങളാണ്  
ഹോസ്പിറ്റൽ പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കിയത് .
മാസ്ക് ധരിച്ചും ഗ്ലൗ ഹെൽമറ്റ് തുടങ്ങി എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ശുചീകരണം നടത്തിയത് .
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ശ്രീകുമാർ മറ്റു ഹോസ്പിറ്റൽ അധികൃതർ സാന്ത്വനം പ്രവർത്തകരുടെ ഉദ്യമത്തെ അഭിനന്ദിച്ചു .
കോവിഡ് മരണമുൾപ്പെടെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നൽകുന്ന നിർദേശമനുസരിച്ച് കർമ്മരംഗത്തിറങ്ങാൻ പരിശീലനം ലഭിച്ച  ഒരു ടീം ജില്ലയിലെ എല്ലാ പ്രദേശത്തുംസജ്ജരായി നിലവിലുണ്ടെന്ന് 
ജില്ലാ സെക്രട്ടറി നസീർ കോട്ടത്തറ പറഞ്ഞു.
കൽപ്പറ്റ സോൺ എമർജൻസി ടീമിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സോൺ പ്രസിഡണ്ട് ഉബൈദ് സഅദി സെക്രട്ടറി ഹാരിസ് കമ്പളക്കാട് ശമീർ ബാഖവി കാബിനറ്റ് അംഗളായ അലി ഇർഷാദി മുത്തലിബ് കണിയാമ്പറ്റ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *