കേരള മന്ത്രിസഭ നുണയുടെ കൂടാരം: കെ സി റോസക്കുട്ടി ടീച്ചർ

സുൽത്താൻ ബത്തേരി: സംസ്ഥാന മന്ത്രിസഭ നുണയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ മുഖ്യമന്ത്രിയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നും കെ പി സി സി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി ആവശ്യപ്പെട്ടു. സ്പീക്ക് അപ്പ് കേരള സത്യാഗ്രഹം സുൽത്താൻ ബത്തേരിയിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു റോസക്കുട്ടി. ഒരു കളവിൽ നിന്നു രക്ഷപ്പെടാൻ മറ്റു കളവുകൾ പറയുന്ന കുട്ടികളുടെ അവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റേത്.പ്രബുദ്ധ കേരളത്തിലെ ജനങ്ങൾക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് പിണറായി മറക്കേണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഡി സി സി ട്രഷറർ എൻ എം വിജയൻ,പി പി അയ്യൂബ്, ബാബു പഴുപ്പത്തൂർ എം എ അസൈനാർ പ്രസംഗിച്ചു.



Leave a Reply