പിലാക്കാവിലെ വെറ്റിനറി സബ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-അഖിലേന്ത്യാ കിസാൻ സഭ.
മാനന്തവാടി: പോളിക്ലിനിക് കീഴിൽ
പിലാക്കാവിൽ പ്രവർത്തിച്ചു
വരുന്ന വെറ്റിനറി സബ് സെന്റർ പ്രവർത്തനം നിർത്തുന്നത് പ്രദേശത്തെ നൂറുകണക്കിന് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കും. ക്ഷീര കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. ആവശ്യമായ ജീവനക്കാരെ നിയമിച്ച് നിലവിലെ സ്ഥലത്തു തന്നെ സബ് സെന്റർ പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തയ്യാറാവണം.പാർട്ട് ടൈം ജീവനക്കാരെ അടക്കം നിലനിർത്തി ജോലി സംരക്ഷണം ഉറപ്പ് വരുത്തി സബ് സെന്റർ പ്രവർത്തനം തുടങ്ങണം.അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകും.യോഗത്തിൽ കെ പി വിജയൻ. കെ. യു. പ്രഭാകരൻ. വി വി സേവ്യർ.പാപ്പച്ചൻ ഒഴക്കോടി. ബാബു കൊല്ലംമാടൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply