May 14, 2024

ഇ-പാഠശാല: ഇ- സർഗ്ഗശാലകളൊരുക്കി പഠനകേന്ദ്രങ്ങൾ

0
Img 20201102 Wa0106.jpg
കൽപ്പറ്റ: 
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ  എത്തുന്ന കുട്ടികൾക്കായി ഇ-സർഗ്ഗശാല ഒരുക്കുന്നു; ഫസ്റ്റ് ബെൽ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിവിധ പരിപാടികൾ പഠനകേന്ദ്രങ്ങളിൽ നടന്നു വരുന്നു. സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ, ചിത്രരചന, പോസ്റ്റർ പ്രദർശനം, സ്പെഷലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിൽ കലാ, കായിക, കരകൗശല പ്രവർത്തനങ്ങൾ, നഴ്സറി നിർമ്മാണം എന്നിവ നടന്നു വരുന്നു. വിവിധ മേഖലകളിൽ കുട്ടികൾ ആർജ്ജിച്ചിട്ടുള്ള സർഗ്ഗശേഷികൾ അവതരിപ്പിക്കാനുള്ള ഒരു സാധ്യതയാണ് ഇ-സർഗ്ഗശാല വഴി ആസൂത്രണം ചെയ്തിട്ടുള്ളത്. 
     വിവിധ ഇ-പാഠശാലകളിൽ കുട്ടികൾ 17 ഇ-സർഗ്ഗശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഘട്ടങ്ങളിൽ 300 ഓളം കുട്ടികൾ അവതരിപ്പിച്ച പ്രവർത്തനങ്ങളിൽ തെരഞ്ഞെടുത്തവ 04,11.2020 ന് 10 മണി മുതൽ 11.30 വരെ വയനാട്ടിലെ പ്രാദേശിക ചാനലുകളായ മലനാട് കമ്മ്യൂണിക്കേഷൻസ്, വയനാട് വിഷൻ എന്നിവയിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്.
      നാടൻ പാട്ടുകൾ, ഗോത്ര കലകൾ, ദഫ്മുട്ട്, പാവകളി, നൃത്തങ്ങൾ, അഭിമുഖം, കൃഷി, കായിക പവർത്തനങ്ങൾ, നിർമ്മാണ (പവർത്തനങ്ങൾ, പാചകം തുടങ്ങിയവയാണ് ഇ-സർഗ്ഗശാലയുടെ ഉള്ളടക്കം. സ്കൂൾ അധ്യാപകർ, സ്പെഷലിസ്റ്റ് അധ്യാപകർ, ബി.ആർ.സി പ്രവർത്തകർ, വിദ്യാ വളണ്ടിയർമാർ, പൊതു പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദൃശ്യ വിരുന്ന്. ഇ-പാഠശാലകളിലെ പഠിതാക്കൾക്ക് ആത്മവിശ്വാസം വളർത്തുന്നതാണ്. ഇ-സർഗ്ഗശാല പ്രവർത്തനങ്ങൾക്ക് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ .സി.കെ ശശീന്ദൻ നേതൃത്വം നൽകും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *