എ.ഐ.വൈ.എഫ് കൽപ്പറ്റയിൽ യുവജന കൂട്ടായ്മ നടത്തി

ഐക്യകേരളത്തിന്റെ ഹൃദയപക്ഷമാകുക ഇടതുപക്ഷത്തിന്റെ കരുത്താവുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് കൽപ്പറ്റ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ യുവജന കൂട്ടായ്മ നടത്തി. സി പി ഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി മേജോ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്മൽ അമീർ എന്നിവർ നേത്രത്വം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലെനി സ്റ്റാൻസ്, സ്വരാജ് വി.പി, സജി മേപ്പാടി, രഞ്ജിത്ത് കമ്മന, ആകർഷ് സി എം എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.



Leave a Reply