April 28, 2024

എന്‍ ഊര് ഒന്നാംഘട്ടം ഉദ്ഘാടനം നാളെ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

0

കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃകഗ്രാമം- എന്‍ ഊര് ആദ്യഘട്ടം കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 4) വൈകീട്ട് 5 മണിക്ക് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ രാഹുല്‍ ഗാന്ധി, എം.വി ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അറിവുകളും കോര്‍ത്തിണക്കി ഈ മേഖലയുടെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉണര്‍വ്വും ലക്ഷ്യമിട്ടിട്ടുള്ളതാണ് എന്‍ ഊരു ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലത്താണ് എന്‍ ഊരു പദ്ധതി. ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പുതിയ തലമുറകളിലേക്ക് പരിചയപ്പെടുത്താനുള്ള ബൃഹത് സംരംഭത്തിനാണ് ഇതോടെ വൈത്തിരിയില്‍ തിരിതെളിയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *