തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി ഫെയ്സ്ബുക്കും :കമൻറുകളിൽ ഇനി വെർച്വൽ വോട്ടും

കൽപ്പറ്റ :കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതോടെ ഫെയ്സ്ബുക്കിലും തിരഞ്ഞെടുപ്പിനുള്ള വെർച്വൽ ഉപാധികൾ നിലവിൽവന്നു. ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ഏതുതരത്തിലുള്ള പിന്തുണയും നൽകാൻ വോട്ടർമാർക്ക് കഴിയും. വിജയാശംസ നേരാനും പിന്തുണ അറിയിക്കാനും വോട്ടുചെയ്യാൻ തയ്യാറാണെന്ന വാഗ്ദാനം നൽകിയുള്ള ചിഹ്നങ്ങളാണ് കൂടുതലായും കമൻറ് ബോക്സിൽ ഇപ്പോൾ നിറയുന്നത്. കൊറോണ വൈറസ് വ്യാപന ഭീതി ഉള്ളതിനാൽ പലയിടങ്ങളിലും സ്ഥാനാർത്ഥികൾ മാത്രമാണ് വോട്ട് അഭ്യർത്ഥിച്ചു പ്രചരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഴയ രീതിയിലുള്ള പ്രചരണ പരിപാടികൾ ഇപ്പോൾ നടക്കുന്നില്ല .സോഷ്യൽ മീഡിയ , ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് കൂടുതലും സ്ഥാനാർഥികളുടെ പ്രചരണം. ഇങ്ങനെ ഫെയ്സ്ബുക്ക് വഴി പ്രചരണം നടക്കുമ്പോൾ വോട്ടർമാർക്ക് ഇതിനോട് പ്രതികരിക്കാം.
ഐ സപ്പോർട്ട് യു , ഗുഡ് ലക്ക് , റെഡി ടു വോട്ട് തുടങ്ങിയവയുടെ ചിഹ്നങ്ങൾ കമൻറ് ബോക്സിൽ നിറഞ്ഞു തുടങ്ങി. സ്ഥാനാർത്ഥികൾ ആകട്ടെ പ്രത്യേകതരത്തിലുള്ള ഡിസൈൻ ചെയ്ത ഇ- പോസ്റ്ററുകൾ, വീഡിയോകൾ , സന്ദേശങ്ങൾ എന്നിവയെല്ലാമാണ് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റ് ചെയ്യുന്നത്.



Leave a Reply